ടിസിഎസ് ഇന്‍ക്വിസിറ്റീവ് 2025 : രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സമകാലിക വിഷയങ്ങള്‍, സയന്‍സ്, സാങ്കേതികവിദ്യ, ബിസിനസ്, കല, സംസ്‌കാരം തുടങ്ങി വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഗെയിമിന്റെ രീതിയിലാണ്  വാര്‍ഷിക ക്വിസ് മല്‍സരം സംഘടിപ്പിക്കുന്നത്. പ്രീ യൂണിവേഴ്‌സിറ്റിയും ജൂനിയര്‍ കോളേജും ഉള്‍പ്പെടെയുള്ള 8 മുതല്‍ 12 വരെ ക്ലാസുകളിലെ  വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
കൊച്ചി:  ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിംഗ്, ബിസിനസ് സൊല്യൂഷനുകള്‍ എന്നിവയിലെ ആഗോള മുന്‍നിരക്കാരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സംഘടിപ്പിക്കുന്ന ഇന്റര്‍ സ്‌ക്കൂള്‍ ക്വിസ് മല്‍സരമായ ടിസിഎസ് ഇന്‍ക്വിസിറ്റീവ് 2025 എഡിഷന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സമകാലിക വിഷയങ്ങള്‍, സയന്‍സ്, സാങ്കേതികവിദ്യ, ബിസിനസ്, കല, സംസ്‌കാരം തുടങ്ങി വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഗെയിമിന്റെ രീതിയിലാണ്  വാര്‍ഷിക ക്വിസ് മല്‍സരം സംഘടിപ്പിക്കുന്നത്. പ്രീ യൂണിവേഴ്‌സിറ്റിയും ജൂനിയര്‍ കോളേജും ഉള്‍പ്പെടെയുള്ള 8 മുതല്‍ 12 വരെ ക്ലാസുകളിലെ  വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

കൊച്ചി, അഹമ്മദാബാദ്, ബെംഗലൂരു, ഭുവനേശ്വര്‍, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, ഇന്‍ഡോര്‍, കല്‍ക്കത്ത, മുംബൈ, നാഗ്പൂര്‍, പൂനെ തുടങ്ങി 12 നഗരങ്ങളിലാണ് ടിസിഎസ് ഇന്‍ക്വിസിറ്റീവ് സംഘടിപ്പിക്കുക. ഓരോ മേഖലയിലേയും വിജയികള്‍ മുംബൈയില്‍ നടക്കുന്ന  സെമി ഫൈനലിനും ഫൈനലിനും അര്‍ഹത നേടും. മല്‍സരങ്ങളില്‍ സൗജന്യമായി പങ്കെടുക്കാം. ടിസിഎസ് ഇന്‍ക്വിസിറ്റീവ് വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അപേക്ഷകള്‍ നല്‍കേണ്ടത്. ടിസിഎസ് ഇന്‍ക്വിസിറ്റീവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ https://www.tcs.com/inquizitive   എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന്.ടിസിഎസ് എച്ച്ആര്‍ വൈസ് പ്രസിഡന്റ് സുദീപ് കുന്നുമ്മല്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു