ഥാര്‍ റോക്‌സില്‍ ഡോള്‍ബി അറ്റ്‌മോസ്

ഡോള്‍ബി അറ്റ്‌മോസ് പിന്തുണയുള്ള 4ചാനല്‍ ഓഡിയോ സിസ്റ്റമാണ് സജ്ജമാക്കിയത്
കൊച്ചി : ഥാര്‍ റോക്‌സ് എസ്‌യുവിയിലെ ഓഡിയോ സിസ്റ്റം അപ്‌ഡേറ്റ് ചെയ്ത് മഹീന്ദ്ര. ഏറ്റവും ഉയര്‍ന്ന വേരിയന്റായ എഎക്‌സ് 7എല്‍ ട്രിം ലെവലില്‍ ഡോള്‍ബി അറ്റ്‌മോസാണ് ബ്രാന്‍ഡ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഡോള്‍ബി അറ്റ്‌മോസ് പിന്തുണയുള്ള 4ചാനല്‍ ഓഡിയോ സിസ്റ്റമാണ് സജ്ജമാക്കിയത്. സിനിമയിലേതിനു സമാനമായി 3ഡി ശബ്ദ അനുഭവം ഇതോടെ വാഹനത്തിനുള്ളില്‍ സാധ്യമാകും. മുന്‍പുണ്ടായിരുന്ന 9സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റത്തോടൊപ്പം ഡോള്‍ബി അറ്റ്‌മോസുകൂടി വരുന്നതോടെ  ഓരോ യാത്രയും അവിസ്മരണീയമാക്കാനാവുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു