അണക്കെട്ട് നിയന്ത്രണത്തിനായി എഐ സാങ്കേതികവിദ്യയുമായി തൃശൂര്‍ സ്വദേശിയായ 17 കാരന്‍

കൊച്ചി: ചാലക്കുടിയിലെ 2018-ലെ പ്രളയക്കാഴ്ചകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, അണക്കെട്ട് നിയന്ത്രണത്തിനായി എഐ  സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് തൃശൂര്‍ സ്വദേശിയായ 17 കാരന്‍ നവൈന്‍ ഷിബു. പ്രയാസകരമായ സാഹചര്യങ്ങളിലും കൃത്യമായ ജലനിരപ്പ് വിശകലനത്തിലൂടെ വെള്ളം മുന്‍കൂട്ടി തുറന്നുവിടാനും അനാവശ്യ ജലവിടല്‍ ഒഴിവാക്കാനും സഹായിക്കുന്ന വിഎച്ച്എഫ് (VHF) റേഡിയോ ആശയവിനിമയ സംവിധാനത്തോടുകൂടിയ എഐ I അധിഷ്ഠിത എഡ്ജ് നെറ്റ്വര്‍ക്കാണ് (AcoustiNode Systems) അദ്ദേഹം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഈ നവീകരണം രാജ്യത്തെ പ്രമുഖ സിഎസ്ആര്‍ പ്ലാറ്റ്ഫോമായ സാംസങ് സോള്‍വ് ഫോര്‍ റ്റുമോറോയുടെ ടോപ് 40 സ്ഥാനാര്‍ത്ഥികളില്‍ നവൈന് ഇടം നേടിക്കൊടുത്തു. ജലസേചന സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ജലവൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും പ്രളയം മൂലമുള്ള സാമ്പത്തിക നഷ്ടങ്ങള്‍ കുറയ്ക്കുന്നതിനും ഈ സാങ്കേതികവിദ്യ വലിയതോതില്‍ സഹായകരമാകും.

നാടന്‍ പട്ടണങ്ങളില്‍ നിന്നുയരുന്ന പ്രാദേശിക അനുഭവങ്ങളും ചോദ്യങ്ങളും വലിയ പ്രതിസന്ധികള്‍ക്ക് പോലും പരിഹാരം കാണാന്‍ സാധിക്കുമെന്ന് നവൈന്റെ ഈ വിജയം തെളിയിക്കുന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു