ടൂറിസം മേഖലയുടെ സുസ്ഥിരമായ വികസനത്തെയും പ്രോത്സാഹനത്തെയും സഹായിക്കുന്നതാണ് ഈ സെമിനാറുകള്‍.
ഇടുക്കി : കേരളത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ‘വിഷന്‍ 2031 ലോകം കൊതിക്കും കേരളം’ എന്ന സെമിനാര്‍ ഒക്ടോബര്‍ 25ന് കുട്ടിക്കാനം മരിയന്‍ കോളേജില്‍ നടക്കും. സംസ്ഥാന ടൂറിസം വികസന സമിതിയുടെ സഹകരണത്തോടെയാണ് പരിപാടി. ടൂറിസം മേഖലയിലെ പ്രമുഖര്‍, വിദേശ പ്രതിനിധികള്‍, വ്യവസായ രംഗത്തെ പ്രമുഖര്‍, പ്രൊഫഷണലുകള്‍, യുവ സംരംഭകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഈ സെമിനാറില്‍ ടൂറിസം മേഖലയുടെ ഭാവിയെക്കുറിച്ചുള്ള വിപുലമായ ചര്‍ച്ചകള്‍ നടക്കും. സമ്പൂര്‍ണ്ണ സുരക്ഷ, ശുചിത്വം, സുസ്ഥിരത തുടങ്ങിയ വിഷയങ്ങള്‍ മുതല്‍ ഭാവിയില്‍ ടൂറിസം മേഖലയുടെ സാമൂഹിക അടിത്തറയുടെ ആവശ്യകതയെക്കുറിച്ചും സെമിനാറില്‍ ചര്‍ച്ച ചെയ്യും. ടൂറിസം മേഖലയുടെ സുസ്ഥിരമായ വികസനത്തെയും പ്രോത്സാഹനത്തെയും സഹായിക്കുന്നതാണ് ഈ സെമിനാറുകള്‍.
ടൂറിസം മേഖലയിലെ പ്രധാന വെല്ലുവിളികളും അവസരങ്ങളും ചര്‍ച്ച ചെയ്യുന്നതിനൊപ്പം, ഉത്തരവാദിത്ത ടൂറിസം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ടൂറിസം, അനുഭവ ടൂറിസം, പുനരുജ്ജീവന ടൂറിസം, ഡിസൈന്‍ പോളിസിയ്ക്ക് അപ്പുറം, ടൂറിസം വിദ്യാഭ്യാസവും നൈപുണ്യവികസനവും, ടൂറിസം കേന്ദ്രങ്ങളുടെ രൂപകല്പനവെല്ലുവിളികളും അവസരങ്ങളും, പുതിയ ടൂറിസം സാങ്കേതികവിദ്യകള്‍, പൈതൃകസാംസ്ക്കാരികആത്മീയ ടൂറിസം, ബിസിനസ് നവീകരണവും നിക്ഷേപ സാധ്യതകളും സാഹസിക ടൂറിസം, മറ്റ് അനുബന്ധ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുമാണ് സെമിനാറിലെ ചര്‍ച്ചാ വിഷയങ്ങളാണ്.ഈ സെമിനാറുകളിലൂടെ ഉരുത്തിരിയുന്ന ടൂറിസം മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിര്‍ദ്ദേശങ്ങളും വകുപ്പിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടിയാകാനാണ് ഉദ്ദേശിക്കുന്നത്. സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാം. വേേു:െ//ംംം.സലൃമഹമീtuൃശാെ.ീൃഴ/്ശശെീി2031 കൂടുതല്‍ വിവരങ്ങള്‍ക്കായി കേരള ടൂറിസം വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ, സലൃമഹമീtuൃശാെ.്ശശെീി.2031@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്

