ടിവിഎസ് ഓര്‍ബിറ്റര്‍ പുറത്തിറക്കി 

പിഎം ഇഡ്രൈവ് സ്‌കീം ഉള്‍പ്പെടെ 99,900 രൂപയാണ് ബംഗളൂരു, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ എക്‌സ്‌ഷോറൂം വില
കൊച്ചി:  ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) പുതിയ ഇലക്ട്രിക് വാഹനം ടിവിഎസ് ഓര്‍ബിറ്റര്‍ പുറത്തിറക്കി.
158 കി.മീ ഐഡിസി റേഞ്ച്, ക്രൂയിസ് കണ്‍ട്രോള്‍, രണ്ട് ഹെല്‍മറ്റ് ഉള്‍ക്കൊള്ളുന്ന 34 ലിറ്റര്‍ ബൂട്ട് സ്‌പേസ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ജിയോഫെന്‍സിങ്, ടൈം ഫെന്‍സിങ്, ടോവിങ്, ക്രാഷ്/ഫോള്‍ അലേര്‍ട്ടുകള്‍ തുടങ്ങിയ അഡ്വാന്‍സ്ഡ് കണക്റ്റഡ് ഫീച്ചറുകള്‍ എന്നിവ പ്രധാന സവിശേഷതകളാണെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്ത്യ ടുവീലര്‍ ബിസിനസ് പ്രസിഡന്റ് ഗൗരവ് ഗുപ്ത പറഞ്ഞു. ഇന്‍ഡസ്ട്രിയിലെ ആദ്യത്തെ 14 ഇഞ്ച് ഫ്രണ്ട് വീല്‍ ആണ് മറ്റൊരു പ്രധാന സവിശേഷത. പിഎം ഇഡ്രൈവ്
സ്‌കീം ഉള്‍പ്പെടെ 99,900 രൂപയാണ് ബംഗളൂരു, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ എക്‌സ്‌ഷോറൂം വില. 3.1 കെഡബ്ല്യുഎച്ച് ബാറ്ററിയാണ് ടിവിഎസ് ഓര്‍ബിറ്ററിന്. ഇന്റഗ്രേറ്റഡ് ഇന്‍ഡിക്കേറ്ററുകളോടുകൂടിയ എഡ്ജ്ടുഎഡ്ജ് ഫ്രണ്ട് കോമ്പിനേഷന്‍ ലൈറ്റുകള്‍,  ഫ്രണ്ട് വൈസറോടുകൂടിയ ഫ്രണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പ്, ഇന്‍കമിങ് കോള്‍ ഡിസ്‌പ്ലേയുള്ള കളേര്‍ഡ് എല്‍സിഡി കണക്റ്റഡ് ക്ലസ്റ്റര്‍, യുഎസ്ബി 2.0 ചാര്‍ജിങ്,  845 എം.എം നീളമുള്ള ഫല്‍റ്റ്‌ഫോം സീറ്റ്, 169 എം.എം ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍. നിയോണ്‍ സണ്‍ബേസ്റ്റ്, സ്ട്രാറ്റോസ് ബ്ലൂ, ലൂണാര്‍ ഗ്രേ, സ്‌റ്റെല്ലാര്‍ സില്‍വര്‍, കോസ്മിക് ടൈറ്റാനിയം, മാര്‍ട്ടിയന്‍ കോപ്പര്‍ എന്നിങ്ങനെ ആകര്‍ഷകമായ നിറങ്ങളില്‍ ടിവിഎസ് ഓര്‍ബിറ്റര്‍ ലഭ്യമാവും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു