ഗ്രൂപ്പ് ആയും വ്യക്തിഗതമായുമുള്ള മൈക്രോ ഫിനാന്‍സ് ഉപഭോക്താക്കള്‍ക്കായുള്ള ഇത് ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗം പേരും ആദ്യമായി ഡിജിറ്റല്‍ ബാങ്കിങ് പ്രയോജനപ്പെടുത്തുന്നവരാണ്.
കൊച്ചി: ഉജ്ജീവന്‍ ബാങ്കിന്റെ മൈക്രോ ബാങ്കിങ് ഉപഭോക്താക്കള്‍ക്കായുള്ള പ്രത്യേക മൊബൈല്‍ ബാങ്കിങ് സംവിധാനമായ ഹലോ ഉജ്ജീവന്‍ ആപ്പ് പുറത്തിറക്കിയ ശേഷം ഇതുവരെ 690 കോടി രൂപയിലേറെ വരുന്ന സമ്പത്തിക ഇടപാടുകള്‍ക്ക് അവസരമൊരുക്കി. ഗ്രൂപ്പ് ആയും വ്യക്തിഗതമായുമുള്ള മൈക്രോ ഫിനാന്‍സ് ഉപഭോക്താക്കള്‍ക്കായുള്ള ഇത് ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗം പേരും ആദ്യമായി ഡിജിറ്റല്‍ ബാങ്കിങ് പ്രയോജനപ്പെടുത്തുന്നവരാണ്.
ഹലോ ഉജ്ജീവന്‍ 13 ലക്ഷത്തിലേറെ ഡൗണ്‍ലോഡുകളുമായി മൈക്രോ ബാങ്കിങ് ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ ചലനമാണുണ്ടാക്കുന്നതെന്ന് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മൈക്രോ ബാങ്കിങ് ആന്റ് ഗോള്‍ഡ് ലോണ്‍ മേധാവി വിഭാസ് ചന്ദ്ര പറഞ്ഞു. ശരാശരി 35 വയസു പ്രായമുള്ള വനിതകളാണ് ഇവരില്‍ 98 ശതമാനവും. ഈ ആപ്പ് വഴി 277 കോടി രൂപയുടെ വായ്പാ തിരിച്ചടവു നടന്നിട്ടുണ്ട്. സ്ഥിര നിക്ഷേപങ്ങളും റെക്കറിങ് നിക്ഷേപങ്ങളും വഴി 358 കോടി രൂപയുടെ നിക്ഷേപങ്ങളും ഇതിലൂടെ നടന്നു. 34 കോടി രൂപയുടെ വ്യക്തിഗത വായ്പാ വിതരണവും 2.4 കോടി രൂപ മൂല്യം വരുന്ന 36,000 ഹോസ്പികെയര്‍ ഇന്‍ഷൂറന്‍സ് വാങ്ങലുകളും ഇതിലൂടെ നടന്നു. ഇതിനു പുറമെ അഞ്ചു ലക്ഷം വായ്പാ വിതരണങ്ങള്‍ ഇതിലൂടെ ഡിജിറ്റലായി അക്‌നോളജ് ചെയ്യുകയുമുണ്ടായി. തങ്ങളുടെ മൈക്രോ ഫിനാന്‍സ് ഉപഭോക്താക്കളുടെ യഥാര്‍ത്ഥ സാമ്പത്തിക ശാക്തീകരണമാണ് ഹലോ ഉജ്ജീവന്‍ സ്വീകരിക്കപ്പെടുന്നതിലൂടെ ദൃശ്യമാകുന്നതെന്നും വിഭാസ് ചന്ദ്ര പറഞ്ഞു.

