ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ലാഭം 103 കോടി രൂപ 

ബാങ്കിന്റെ ആകെ വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം വര്‍ധനവോട 33,287 കോടി രൂപയിലും നിക്ഷേപങ്ങള്‍ 19 ശതമാനം വാര്‍ഷിക വര്‍ധനവോടെ 38,619 കോടി രൂപയിലും എത്തി.
കൊച്ചി:  ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ അറ്റാദായം ത്രൈമാസാടിസ്ഥാനത്തില്‍ 24 ശതമാനം വര്‍ധിച്ച് 103 കോടി രൂപയിലെത്തിയതായി ജൂണ്‍ 30ന് അവസാനിച്ച ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ബാങ്കിന്റെ ആകെ വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം വര്‍ധനവോട 33,287 കോടി രൂപയിലും നിക്ഷേപങ്ങള്‍ 19 ശതമാനം വാര്‍ഷിക വര്‍ധനവോടെ 38,619 കോടി രൂപയിലും എത്തി. മൈക്രോ ബാങ്കിങ് വിഭാഗത്തിലെ വിതരണം മുന്‍ ത്രൈമാസത്തിലേതിനു സമാനമായി 3934 കോടി രൂപയില്‍ തുടരുകയാണ്.

വായ്പാ വിതരണത്തിന്റെ കാര്യത്തില്‍ 11 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചതായി ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ സഞ്ജീവ് നോട്ടിയാല്‍ പറഞ്ഞു. സുരക്ഷിത വിഭാഗത്തില്‍ 63 ശതമാനം വളര്‍ച്ചയോടെ ഇതിനു ശക്തമായ പിന്തുണയും ലഭിച്ചു. ഈ ത്രൈമാസത്തിലെ വിതരണം 6539 കോടി രൂപയാണെന്നും സ്ഥിര നിക്ഷേപങ്ങളുടെ നിരക്കുകള്‍ 65 അടിസ്ഥാന പോയിന്റുകള്‍ കുറച്ചതിനാല്‍ വരുന്ന െ്രെതമാസങ്ങളില്‍ വായ്പാ ചെലവുകള്‍ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു