ഇന്ത്യയിലെ ആദ്യത്തെ ഓഹരി അധിഷ്ഠിത ഫണ്ടായ യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് 1986 ഒക്ടോബറിലാണ് ആരംഭിച്ചത്. ഫണ്ടിന്റെ തുടക്കത്തില്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ 2025 ഏപ്രില്‍ 30 ആയപ്പോള്‍ 25.49 കോടി രൂപയായി വളര്‍ന്നു.
കൊച്ചി: യുടിഐ ലാര്‍ജ് ക്യാപ് ഫണ്ടിന്റെ മൊത്തം നിക്ഷേപം 12,600 കോടി രൂപ കടന്നതായി 2025 ഏപ്രില്‍ 30ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇന്ത്യയിലെ ആദ്യത്തെ ഓഹരി അധിഷ്ഠിത ഫണ്ടായ യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് 1986 ഒക്ടോബറിലാണ് ആരംഭിച്ചത്. ഫണ്ടിന്റെ തുടക്കത്തില്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ 2025 ഏപ്രില്‍ 30 ആയപ്പോള്‍ 25.49 കോടി രൂപയായി വളര്‍ന്നു. യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് ഒരു ഓപ്പണ്‍എന്‍ഡഡ് ഇക്വിറ്റി സ്‌കീം ആണ്. ഇത് പ്രധാനമായും അതത് മേഖലകളില്‍ മത്സരക്ഷമതയുള്ള ലാര്‍ജ് ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്നു. ‘ന്യായമായ വിലയില്‍ വളര്‍ച്ച’ എന്ന നിക്ഷേപ രീതിയാണ് ഓഹരികള്‍ തിരഞ്ഞെടുക്കുന്നതിന് ഈ ഫണ്ട് പിന്തുടരുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.