ഡോക്ടര്‍മാര്‍ക്ക് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

കൊച്ചി :  ആരോഗ്യരംഗത്തെ കാവലാളുകളായ ഡോക്ടര്‍മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ (ഐ.എം.എ) കൊച്ചി ശാഖയും റോട്ടറി കൊച്ചിന്‍ ഗ്ലോബലിന്റെ നേതൃത്വത്തില്‍ കൊച്ചിന്‍ സോണിലെ 42 ക്ലബ്ബുകളും സംയുക്തമായി കലൂര്‍ ഐ.എം.എ ഹൗസില്‍  പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് സംഘടിപ്പിച്ചു. കൊച്ചിന്‍ ഐ.എം.എ പ്രസിഡന്റ് ഡോ. അതുല്‍ ജോസ്ഫ് മാനുവല്‍ ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍ ഹെപ്പറ്റെറ്റിസ് എ, ഇന്‍ഫ്ളുവന്‍സ, ന്യൂമോകോക്കല്‍, ഷിഗിംള്‍സ്, ചിക്കന്‍പോക്സ്, എച്ച്.പി.വി തുടങ്ങിയ മാരക രോഗങ്ങള്‍ക്കെതിരെയുള്ള അത്യാധുനിക പ്രതിരോധ വാക്സിനുകളാണ് ലഭ്യമാക്കിയത്. ആയിരത്തിലധികം ഡോസ് വാക്‌സിനുകള്‍  ഡോക്ടര്‍മാക്കും അവരുടെ കുടുംബാഗങ്ങക്കും നല്‍കിയെന്നും ക്യാമ്പ് വന്‍ വിജയമായിരുന്നുവെന്നും സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ് അറിയിച്ചു. സമൂഹത്തിന്റെ ആരോഗ്യത്തിനായി നിരന്തരം പ്രയത്‌നിക്കുന്ന ഡോക്ടര്‍മാര്‍ക്കായി കൊച്ചി ഐ.എം.എ നടത്തിവരുന്ന ഇത്തരം സവിശേഷമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ അംഗങ്ങളും കുടുംബാംഗങ്ങളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ട്രഷറര്‍ ഡോ. ബന്‍സീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു