വിഗാര്‍ഡ് : ആദ്യ പാദ വരുമാനം  1466.08 കോടി 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 1477.10 കോടി രൂപയാണ് വരുമാനം നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തെ അപേക്ഷിച്ചു അറ്റാദായം 25.4%  കുറവോടെ 98.97 കോടി രൂപയില്‍ നിന്ന് 73.85 കോടി രൂപയായി.
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 0.7 % കുറവോടെ 1466.08 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 1477.10 കോടി രൂപയാണ് വരുമാനം നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തെ അപേക്ഷിച്ചു അറ്റാദായം 25.4%  കുറവോടെ 98.97 കോടി രൂപയില്‍ നിന്ന് 73.85 കോടി രൂപയായി. ‘വേനല്‍ക്കാലം ദുര്‍ബലമായിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകളെ അപേക്ഷിച്ചു നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ബിസിനസ് വളര്‍ച്ചയില്‍ നേരിയ കുറവുണ്ടായതായി വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. വേനല്‍കാലത്ത് വിറ്റഴിക്കുന്ന ഉല്‍പന്നങ്ങളുടെ ഡിമാന്‍ഡ് കുറഞ്ഞ സാഹചര്യത്തിലും, ഇലക്ട്രോണിക്‌സ്, ഇലട്രിക്കല്‍ മേഖലകളില്‍ വളര്‍ച്ച രേഖപ്പെടുത്താനായത് നേട്ടമാണ്. കമ്പനിയുടെ മൊത്ത വരുമാനം ആരോഗ്യകരമായ നിലയില്‍ തുടരുന്നു. വരും പാദങ്ങളില്‍ ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് സാധാരണ നിലയിലാകുമെന്നും ബ്രാന്‍ഡ് നിര്‍മ്മാണത്തിലും ശേഷി മെച്ചപ്പെടുത്തലിലും നിക്ഷേപം തുടരുമെന്നും  പ്രതീക്ഷിക്കുന്നു. സണ്‍ഫ് ളേമിന്റെ പ്രവര്‍ത്തനങ്ങള്‍ വിഗാര്‍ഡുമായി ലയിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്, ഇത് ഏകോപനം വേഗത്തിലാക്കുമെന്നും മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു