വി ഗാര്‍ഡിന്റെ പ്രൊജക്ട് തരംഗ് 

പ്രായോഗിക പഠനവും തൊഴിലിടത്തെ പരിശീലനങ്ങളും സംയോജിപ്പിച്ചാണ് രണ്ടുമാസം നീണ്ട തീവ്ര പരിശീലന പരിപാടി ഒരുക്കിയത്

 

കൊച്ചി: ഇലക്ട്രിക്കല്‍ ഇലക്ട്രോ മെക്കാനിക്കല്‍ മേഖലകളില്‍ പ്രായോഗിക വൈദഗ്ധ്യം നല്‍കാന്‍ വി ഗാര്‍ഡ് രൂപകല്‍പ്പന ചെയ്ത പ്രൊജക്ട് തരംഗ് പദ്ധതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.പ്രായോഗിക പഠനവും തൊഴിലിടത്തെ പരിശീലനങ്ങളും സംയോജിപ്പിച്ചാണ് രണ്ടുമാസം നീണ്ട തീവ്ര പരിശീലന പരിപാടി ഒരുക്കിയത്. പരിശീലനത്തിന് ശേഷം എന്‍ എസ് ഡി സി സര്‍ട്ടിഫിക്കേഷനാണ് ലഭ്യമാക്കുന്നത്. സുസ്ഥിര കരിയര്‍ കെട്ടിപ്പടുക്കാന്‍ യുവതലമുറയെ ശാക്തീകരിക്കുന്നതാണ് പദ്ധതി.

വിഗാര്‍ഡ് ഫൗണ്ടേഷനിലെ ഡോ. റീന ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. യുവാക്കളെ പരിശീലിപ്പിക്കുക മാത്രമല്ല യഥാര്‍ഥ അവസരങ്ങളിലേക്കുള്ള വാതിലുകള്‍ തുറക്കുകയും ചെയ്യുകയാണ് ഇത്തരം പദ്ധതികളിലൂടെയെന്ന് ഡോ. റീന ഫിലിപ്പ് പറഞ്ഞു. യുവാക്കള്‍ക്കായി നിക്ഷേപം നടത്തുമ്പോള്‍ ഭാവിയിലേക്കാണ് നിക്ഷേപം നടത്തുന്നതെന്നും വ്യവസായത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറുള്ള വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ രൂപപ്പെടുത്തുകയാണ് വിഗാര്‍ഡിന്റെ സംരംഭമെന്നും അവര്‍ വ്യക്തമാക്കി. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സി എസ് ആര്‍ ആന്റ് കോര്‍പറേറ്റ് മാനുഫാക്ചറിംഗ് ഹെഡ് ശ്രീകുമാര്‍ എ, വി ഗാര്‍ഡിലെ മുതിര്‍ന്ന അംഗങ്ങള്‍, സി ആര്‍ ആര്‍ ടീം തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Spread the love