യുപിഐ മുഖേന ജിഎസ്ടി പേയ്‌മെന്റിന് സൗകര്യമൊരുക്കി സൗത്ത് ഇന്ത്യന്‍ ബാങ്ക്

കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി പോര്‍ട്ടലില്‍ യുപിഐ അടിസ്ഥാനത്തിലുള്ള പേയ്‌മെന്റ് സംവിധാനം സംയോജിപ്പിച്ചാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് പുതിയ സൗകര്യം അവതരിപ്പിച്ചത്.
കൊച്ചി: രാജ്യത്തെ നികുതിദായകര്‍ക്ക് ജിഎസ്ടി പേയ്‌മെന്റുകള്‍ വേഗത്തില്‍ അടയ്ക്കുന്നതിനായി യുപിഐ സൗകര്യം ഏര്‍പ്പെടുത്തി സൗത്ത് ഇന്ത്യന്‍ ബാങ്ക്. കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി പോര്‍ട്ടലില്‍ യുപിഐ അടിസ്ഥാനത്തിലുള്ള പേയ്‌മെന്റ് സംവിധാനം സംയോജിപ്പിച്ചാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് പുതിയ സൗകര്യം അവതരിപ്പിച്ചത്. ഇനിമുതല്‍, ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കു പുറമെ മുഴുവന്‍ ആളുകള്‍ക്കും യുപിഐ ക്യുആര്‍ കോഡ്, വിപിഎ ഐഡികള്‍ മുഖേന വളരെ പെട്ടെന്ന് ജിഎസ്ടി അടയ്ക്കാമെന്ന് ബാങ്ക അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ ഇടപാടുകള്‍ നടത്താന്‍ റിസര്‍വ് ബാങ്ക് അധികാരപ്പെടുത്തിയ ഏജന്‍സി ബാങ്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്. കൂടാതെ, പരോക്ഷ നികുതികള്‍ സ്വീകരിക്കുന്നതിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസിന്റെ (സിബിഐസി) അംഗീകാരവും ബാങ്കിനുണ്ട്.

2023 ഏപ്രില്‍ മുതല്‍ എസ്‌ഐബിയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോമായ ‘സൈബര്‍നെറ്റ്’, ബ്രാഞ്ച് കൗണ്ടറുകള്‍ എന്നിവ വഴി ബാങ്ക് ജിഎസ്ടി പേയ്‌മെന്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുപിഐ സംവിധാനം അവതരിപ്പിച്ചതോടെ വ്യാപാരികള്‍ക്കും വ്യക്തികള്‍ക്കും ഒരുപോലെ ജിഎസ്ടി പേയ്‌മെന്റ് എളുപ്പമാകും.നികുതിദായകര്‍ക്ക് ജിഎസ്ടി പേയ്‌മെന്റുകള്‍ വേഗത്തിലും സൗകര്യപ്രദവുമായ രീതിയിലും അടയ്ക്കാന്‍ കഴിയുന്ന സംവിധാനമാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒരുക്കുന്നതെന്ന് ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജറും ബ്രാഞ്ച് ബാങ്കിങ് മേധാവിയുമായ എസ്. എസ്  ബിജി പറഞ്ഞു. വര്‍ത്തമാനകാലത്തെ ഏറ്റവും ജനപ്രിയമായ പേയ്‌മെന്റ് മാര്‍ഗമാണ് യുപിഐ. ബാങ്കിന്റെ ഇടപാടുകാര്‍ക്ക് പുറമെ, മുഴുവന്‍ ഉപഭോക്താക്കള്‍ക്കും യുപിഐ മുഖേന ജിഎസ്ടി പേയ്‌മെന്റ് നടത്താം. നികുതിദായകര്‍ക്ക് എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും ഇടപാടുകള്‍ പൂര്‍ത്തീകരിക്കാമെന്നുംഎസ്. എസ്  ബിജി കൂട്ടിച്ചേര്‍ത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു