കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന പ്രസ്റ്റീജ് സൈബര്‍ ഗ്രീന്‍ ഒന്നിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തിലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
കൊച്ചി: യുകെ ആസ്ഥാനമായ മുന്‍നിര പ്രൊഡക്ട് കമ്പനികളിലൊന്നായ മോസിലോര്‍ ലിമിറ്റഡ് കൊച്ചിയില്‍ പുതിയ ഫ് ളാഗ്ഷിപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു. കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന പ്രസ്റ്റീജ് സൈബര്‍ ഗ്രീന്‍ ഒന്നിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തിലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കേരളത്തില്‍ നിന്നും ആരംഭിച്ച് ലോകോത്തര ബ്രാന്‍ഡ് ആയി മാറിയ മോസിലോറിന്റെ വളര്ച്ചായാത്രയിലെ വലിയൊരു നാഴികക്കല്ലാണ് ഇതെന്ന് മോസിലോര്‍ ടെക്നോളജീസ് െ്രെപവറ്റ് ലിമിറ്റഡ് സിഇഒ ടി കെ അന്‍വര്‍ പറഞ്ഞു.
സ്വകാര്യതയ്ക്ക് മുന്‍തൂക്കം നല്കുന്ന ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കണമെന്ന ലക്ഷ്യവുമായി ടി.കെ അന്‍വര്‍ , ഫസീല എന്നിവര്‍ ചേര്‍ന്ന് 2017ല്‍ കോഴിക്കോട് എന്‍ഐടി ക്യാമ്പസിലാണ് മോസിലോറിന് തുടക്കം കുറിയ്ക്കുന്നത്. ഇന്ന് മോസിലോര്‍ ലോകമാകെ 20 ലക്ഷത്തിലധികം വെബ്സൈറ്റുകള്‍ക്ക് സേവനമൊരുക്കുന്നുണ്ട്. ഇതില്‍ ഫോര്‍ച്യൂണ്‍ 500 കമ്പനികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്ന് തുടങ്ങി എല്ലാ മേഖലകളിലുമുള്ള കമ്പനികള്‍ ഉള്‍പ്പെടുന്നുണ്ട്. കോഴിക്കോട്, കൊച്ചി, യുകെ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന120ലധികം പ്രൊഫഷണലുകളടങ്ങുന്നതാണ് മോസിലോര്‍ ടീം

