കൊച്ചി: വേനല്‍ക്കാലത്ത് ബദാം കഴിച്ചാല്‍ ശരീരത്തില്‍ ചൂട് കൂടുമെന്ന മിഥ്യാധാരണ മാറ്റാന്‍ അവബോധ പ്രചാരണവുമായി ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ. ബദാമില്‍ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹിക്കാന്‍ ശരീരം കൂടുതല്‍ ഊര്‍ജം ഉപയോഗിക്കുന്നുവെന്നും, ഈ ്പ്രക്രിയയെയാണ് പലരും ശരീരത്തില്‍ ചൂട് കൂടുന്നതായി തെറ്റിദ്ധരിക്കുന്നതെന്നും ക്യാമ്പയിനില്‍ സംസാരിച്ച പോഷകാഹാര വിദഗ്ധയായ റിതിക സമദ്ദാര്‍ പറഞ്ഞു. വിറ്റാമിന്‍ ഇ, പ്രോട്ടീന്‍, ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങി ശരീരത്തിന് അവശ്യം വേണ്ട 24 പോഷകങ്ങളാല്‍ സമ്പന്നമാണ് ബദാം. ബദാം കുതിര്‍ത്ത് കഴിക്കുന്നത് ദഹനം എളുപ്പമാക്കുമെങ്കിലും, കുതിര്‍ക്കാതെ കഴിച്ചാലും പോഷകഗുണങ്ങളില്‍ മാറ്റമൊന്നും വരുന്നില്ല. അതിനാല്‍ ശരീരത്തില്‍ ചൂടുണ്ടാക്കുമെന്ന ആശങ്കയില്ലാതെ, സമീകൃതാഹാരത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ബദാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

