എയർടെൽ ഇൻസൈഡറിലൂടെ 30,000 രൂപയിലധികം മൂല്യമുള്ള ആകർഷകമായ റിവാർഡുകൾ

തിരുവനന്തപുരം: കേവലം കണക്ടിവിറ്റിക്കപ്പുറം ഉപഭോക്താക്കൾക്ക് നിത്യജീവിതത്തിൽ പ്രയോജനപ്പെടുന്ന കൂടുതൽ നേട്ടങ്ങൾ സമ്മാനിച്ചുകൊണ്ട് ‘എയർടെൽ ഇൻസൈഡർ’ (Airtel Insider) പ്രോഗ്രാമിലൂടെ 30,000 രൂപയിലധികം മൂല്യമുള്ള റിവാർഡുകൾ എയർടെൽ അവതരിപ്പിച്ചു. പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകൾ, ഷോപ്പിംഗ്, ഗാഡ്‌ജെറ്റുകൾ, യാത്ര, ഭക്ഷണം, വിനോദം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള ഓഫറുകൾ ഒരുകുടക്കീഴിൽ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.

പഠനവും സബ്‌സ്‌ക്രിപ്ഷനുകളും വിഭാഗത്തിൽ 3,120 രൂപ മൂല്യമുള്ള 12 മാസത്തെ സൂപ്പർ ഡുവോലിംഗോ (Super Duolingo) സബ്‌സ്‌ക്രിപ്ഷനും, ഷോപ്പിംഗ്-ഗാഡ്‌ജെറ്റ് വിഭാഗത്തിൽ ക്രോമ (Croma), ആപ്പിൾ (Apple) എന്നിവയിലൂടെ ഐഫോൺ 15, 16, 17 വേരിയന്റുകൾക്ക് 23,000 രൂപ വരെ ലാഭിക്കാനുള്ള അവസരവും ലഭിക്കും. വിനോദ വിഭാഗത്തിൽ 3 മാസത്തെ പോക്കറ്റ് എഫ്.എം (Pocket FM) പ്രീമിയം, സിനിപോളിസിൽ 2 സിനിമാ ടിക്കറ്റുകൾ വാങ്ങുമ്പോൾ 1 ടിക്കറ്റ് സൗജന്യം (150 രൂപ വരെ കിഴിവ്) എന്നീ ഓഫറുകളുണ്ട്. കൂടാതെ, എയർടെൽ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് 1,500 രൂപയോ അതിലധികമോ ഉള്ള ഭക്ഷണ-പാനീയ (F&B) ഓർഡറുകൾക്ക് 300 രൂപ കിഴിവും, ആരോഗ്യ-വെൽനസ് വിഭാഗത്തിൽ അപ്പോളോ 24×7-ൽ 6 മാസത്തെ അപ്പോളോ സർക്കിൾ അംഗത്വവും ലഭിക്കും.

യോഗ്യരായ എയർടെൽ മൊബൈൽ, എയർടെൽ ഹോം ഉപഭോക്താക്കൾക്ക് എയർടെൽ താങ്ക്സ് ആപ്പിലെ (Airtel Thanks App) ‘എയർടെൽ ഇൻസൈഡർ’ വിഭാഗം സന്ദർശിച്ച് ഈ ആനുകൂല്യങ്ങൾ തിരഞ്ഞെടുക്കാനും റെഡീം ചെയ്യാനും സാധിക്കും. ലിങ്ക്ഡ്ഇൻ പ്രീമിയം, ഈസിഡൈനർ, മേക്ക്‌മൈട്രിപ്പ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായി സഹകരിച്ചതിന് പിന്നാലെ, ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകുന്നതിനായി വരും ദിവസങ്ങളിലും പുതിയ ബ്രാൻഡുകളെയും ഓഫറുകളെയും എയർടെൽ ഇൻസൈഡറിൽ ഉൾപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക