കൊച്ചി: ഭക്ഷ്യഎണ്ണ ബ്രാന്‍ഡായ സണ്‍പ്യൂര്‍ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ മള്‍ട്ടിമീഡിയ ബ്രാന്‍ഡ് കാമ്പയിന് അവതരിപ്പിച്ചു. നടന് കിച്ച സുദീപും ദേശീയ പുരസ്കാര ജേതാവ് പ്രിയാമണിയുമാണ് കാമ്പയിനിന്റെ മുഖങ്ങള്‍. സണ്‍പ്യൂര്‍ ഉള്ളിടത്ത് സന്തോഷമുണ്ട് എന്ന ആശയത്തെ ആസ്പദമാക്കിയുള്ള ക്യാംപെയ്ന്, സണ്‍പ്യൂര്‍ റിഫൈന്‍ഡ് സണ്‍ഫ്ലവര്‍ ഓയിലിന്റെ മുപ്പതു വര്‍ഷത്തെ വിശ്വാസവും കുടുംബബന്ധവും പ്രമേയമാക്കുന്നതാണ്.
മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ആരോഗ്യബോധമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ‘സണ്‍പ്യൂര്‍ ചാമ്പ്യന്‍ റിഫൈന്‍ഡ് കനോള ഓയില്‍’ വിപണിയിലെത്തിച്ചതായും കമ്പനി അറിയിച്ചു. മ്യൂഫ, ഒമേഗ3 എന്നിവ അടങ്ങിയ ഈ എണ്ണ ഇന്ത്യന്‍ വിഭവങ്ങള്‍ക്ക് അനുയോജ്യമാണെന്ന് കമ്പനി അവകാശപ്പെട്ടു. ഇന്ത്യയിലെ ഏക ഫിസിക്കലി റിഫൈന്‍ഡ് സണ്‍ഫ്ലവര്‍ ഓയില്‍ എന്ന പ്രത്യേകതയുള്ള സണ്‍പ്യൂര്‍ റിഫൈന്‍ഡ് സണ്‍ഫ്ലവര്‍ ഓയില്‍ കഴിഞ്ഞ മുപ്പതു വര്‍ഷമായി കര്‍ണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗോവ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വിശ്വസ്ത ബ്രാന്ഡാണെന്ന് കമ്പനി അറിയിച്ചു.
മുപ്പതു വര്‍ഷമായി ഉപഭോക്താക്കള്‍ നല്കിയ വിശ്വാസത്തിന്റെ ആഘോഷമാണ് പുതിയ ക്യാംപെയ്നെന്ന് മാസൂം ഗ്രൂപ്പ് ഡയറക്ടര്‍ മന്നാന്‍ ഖാന് പറഞ്ഞു. ആരോഗ്യകരവും നൂതനവുമായ പാചക പരിഹാരങ്ങള്‍ അവതരിപ്പിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ കനോള ഓയില്‍ പുറത്തിറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

