ടാറ്റ സിയേറ ഇവി പുറത്തിറക്കി

ടാറ്റ സിയേറ ഇവി പുറത്തിറക്കിയ ചടങ്ങില്‍ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ വിവേക് ശ്രീവാസ്തവ, ടാറ്റ ചീഫ് പ്രൊഡക്ട് ഓഫീസര്‍ ആനന്ദ് കുല്‍കര്‍ണി, പാസഞ്ചര്‍ വെഹിക്കിള്‍സ് എംഡിയും സിഇഒയുമായ ശൈലേഷ് ചന്ദ്ര എന്നിവര്‍
530 കിലോമീറ്റര്‍ റേഞ്ച്, 18.79 ലക്ഷം രൂപ മുതല്‍, ലൈഫ് ടൈം ഹൈവോള്‍ട്ടേജ് ബാറ്ററി വാറന്റി
മുംബൈ: ഇന്ത്യയിലെ ഇലക്ട്രിക് വാഹന രംഗത്തെ മുന്‍നിര ബ്രാന്‍ഡായ ടാറ്റ.ഇവി പുതിയ സിയേറ.ഇവി എസ്യുവി അവതരിപ്പിച്ചു. 530 കിലോമീറ്റര്‍ വരെ െ്രെഡവിംഗ് റേഞ്ച്, 5.8 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനുള്ള ശേഷി, ലൈഫ് ടൈം ഹൈവോള്‍ട്ടേജ് ബാറ്ററി വാറന്റി എന്നിവയാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകതകള്‍. പ്രാരംഭ എക്‌സ്‌ഷോറൂം വില 18.79 ലക്ഷം രൂപയാണ്. ബുക്കിങ് ആരംഭിച്ച വാഹനത്തിന്റെ ഡെലിവറി ജൂലൈ 15 മുതല്‍ ആരംഭിക്കും.
പുതിയ തലമുറ ഇലക്ട്രിക് സാങ്കേതികവിദ്യയും സിയറയുടെ ഐതിഹാസിക ഡിസൈന്‍ പാരമ്പര്യവും സമന്വയിപ്പിച്ചാണ് സിയേറ.ഇവി വികസിപ്പിച്ചിരിക്കുന്നത്. 75 കിലോവാട്ട് ബാറ്ററി പായ്ക്ക്, 500 കിലോമീറ്ററിലധികം റിയല്‍ വേള്‍ഡ് റേഞ്ച്, 15 മിനിറ്റ് ചാര്‍ജില്‍ ഏകദേശം 263 കിലോമീറ്റര്‍ വരെ ഓടാനുള്ള ശേഷി, വെഹിക്കിള്‍ ടു ലോഡ്, വെഹിക്കിള്‍ ടു വെഹിക്കിള്‍ സാങ്കേതികവിദ്യ, 22 ഫീച്ചറുകളുള്ള ലെവല്‍2+ അഡാസ് എന്നിവയും വാഹനത്തിലുണ്ട്.
അകത്തളത്തില്‍ ട്രിപ്പിള്‍ സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 സ്പീക്കറുകളുള്ള ജെബിഎല്‍ ഓഡിയോ, ഡോള്‍ബി അറ്റ്‌മോസ്, പനോരമിക് സണ്‍റൂഫ്, 622 ലിറ്റര്‍ ബൂട്ട് സ്‌പേസ്, പവര്‍ഡ് സീറ്റുകള്‍, റിമോട്ട് പാര്‍ക്കിങ് അടക്കമുള്ള ഡിജിറ്റല്‍ സൗകര്യങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്യുവല്‍ മോട്ടോര്‍ ഓള്‍വീല്‍ െ്രെഡവ് പതിപ്പില്‍ 504 എന്‍എം ടോര്‍ക്ക്, ആറ് ടെറൈന്‍ മോഡുകള്‍, 540 ഡിഗ്രി സര്‍റൗണ്ട് ക്യാമറ എന്നിവയും ലഭ്യമാണ്.
ഇന്ത്യയിലെ പ്രീമിയം മിഡ്എസ്യുവി വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുതിയ മാനദണ്ഡം സൃഷ്ടിക്കുകയാണ് സിയേറ.ഇവി ലക്ഷ്യമിടുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് എംഡിയും സിഇഒയുമായ ശൈലേഷ് ചന്ദ്ര പറഞ്ഞു. ഡിസൈന്‍, പ്രകടനം, സാങ്കേതികവിദ്യ, ദീര്‍ഘദൂര റേഞ്ച് എന്നിവയുടെ സമന്വയത്തിലൂടെ ഇലക്ട്രിക് മൊബിലിറ്റിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്ന വാഹനമായിരിക്കും സിയേറ.ഇവി എന്നും അദ്ദേഹം പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു