തെരേസ സ്പിനെലി പബ്ലിക് സ്‌കൂള്‍  ഫിഫ ലോക കപ്പിന്റെ ആഘോഷ തിമര്‍പ്പില്‍

തെരേസ സ്പിനെലി പബ്ലിക് സ്‌കൂളിലെ കുട്ടികള്‍ വിവിധരാജ്യങ്ങളുടെ ജേഴ്‌സി അണിഞ്ഞ് അണിനിരന്നപ്പോള്‍
കലൂര്‍ : 2026 ഫിഫ ലോകകപ്പിന്റെ ആഘോഷങ്ങള്‍ വര്‍ണ്ണാഭമാക്കുവാന്‍ പൊറ്റക്കുഴി തെരേസ സ്പിനെലി പബ്ലിക് സ്‌കൂളിലെ കായിക പ്രേമികള്‍ അണിനിരന്നു. തങ്ങളുടെ പ്രിയപ്പെട്ട രാജ്യങ്ങളുടെ ജേഴ്‌സി അണിഞ്ഞാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂളിലേക്ക് എത്തിയത്. പ്രമുഖ താരങ്ങളുടെ കട്ടൗട്ടുകളും ഓരോ രാജ്യത്തിന്റെയും പതാകകളും കൊണ്ട് സ്‌കൂള്‍ അങ്കണം വര്‍ണ്ണാഭമാക്കി. ഫിഫയുടെ തീം സോങ്ങിന് അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ നൃത്തച്ചുവടുകള്‍ വച്ചു. ആഘോഷത്തിന്റെ ഭാഗമായി പെനാല്‍റ്റി ഷൂട്ടൗട്ട് , ലോകകപ്പ് ക്വിസ് മത്സരം , പ്രതീകാത്മക ലോകകപ്പ് മത്സരം എന്നിവ നടത്തി.   യുവതലമുറയുടെ കായികാവേശങ്ങള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. സ്‌കൂളിലെ മുഴുവന്‍ കുട്ടികളും അധ്യാപകരും ആഘോഷ പരിപാടിയില്‍ സജീവ പങ്കാളികളായി. വരാപ്പുഴ രൂപതാംഗം  ഫാ. നിബിന്‍ കുര്യാക്കോസ് മുഖ്യാതിഥി ആയിരുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു