ഷോറൂം ഓണ്‍ വീല്‍സ്’ സ്‌കോഡ ഓട്ടോയുടെ കെ2കെ യാത്ര കൊച്ചിയില്‍ തുടങ്ങി

കൊച്ചി : 13 രാജ്യങ്ങളിലായി 19,351 കിലോമീറ്ററുകള്‍ പിന്നിട്ട ചരിത്രപ്രധാനമായ ‘കെയ്‌ലാക് പി2പി യാത്രയുടെ വിജയത്തിന് ശേഷം സ്‌കോഡയുടെ രാജ്യവ്യാപക ഉപഭോക്തൃസമ്പര്‍ക്ക പരിപാടിയായ കെ2കെ യാത്ര കൊച്ചിയില്‍നിന്നും യാത്ര തിരിച്ചു. ലോകോത്തര മൊബിലിറ്റി അനുഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയില്‍നിന്നും കൊല്‍ക്കത്തയിലേക്ക് സ്‌കോഡ ഓട്ടോ ഇന്ത്യ ഷോറൂം ഓണ്‍ വീല്‍സ് എന്ന ആശയവുമായി യാത്ര
സംഘടിപ്പിച്ചിരിക്കുന്നത്. പ്രത്യേകം സജ്ജീകരിച്ച മൊബൈല്‍ ഷോറൂം വഴി സ്‌കോഡ ബ്രാന്‍ഡിനേയും അതിന്റെ ഉല്‍പ്പന്നങ്ങളേയും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളിലേയ്ക്ക് നേരിട്ട് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.

ഐശ്വര്യത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമായ ഓണാഘോഷ വേളയില്‍ കൊച്ചിയില്‍ നിന്ന് ആരംഭിച്ച യാത്രയില്‍ ഇന്ത്യന്‍ എഞ്ചിനീയറിംഗിന്റെ കരുത്ത് ആഗോളതലത്തില്‍ സ്‌കോഡ കെയ്‌ലാകിന്റെ ശേഷി, ഗുണനിലവാരം, വിശ്വാസ്യത, സുരക്ഷ, മൂല്യം എന്നിവ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് അനുഭവവേദ്യമാക്കാന്‍ ഈ പര്യവേക്ഷണത്തിലൂടെ സഹായിക്കുമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത വ്യക്തമാക്കി.

തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സ്‌പോട്ട് വെഹിക്കിള്‍ ഡെലിവറികളും സ്‌കോഡ ഓട്ടോ ഇന്ത്യ സംഘടിപ്പിക്കുന്നുണ്ട്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലൂടെ ഇന്ത്യയുടെ പടിഞ്ഞാറന്‍, കിഴക്കന്‍ തീരപ്രദേശങ്ങളിലൂടെയാകും കെ2കെ യാത്ര കടന്നുപോകുക. പ്രാദേശിക സമൂഹങ്ങളുമായി സംവദിച്ചും വിവിധ ഉത്സവങ്ങളില്‍ പങ്കെടുത്തും കമ്പനിയുടെ വിപുലമായ ഡീലര്‍ നെറ്റ്‌വര്‍ക്ക് വഴിയാകും ഈ മുന്നേറ്റം. ഇന്ത്യയുടെ വൈവിധ്യവും സംസ്‌കാരവും ആഘോഷിക്കുന്ന ഈ പര്യവേക്ഷണം ദുര്‍ഗ്ഗാ പൂജയുടെ വര്‍ണാഭമായ ആഘോഷങ്ങളോടെ കൊല്‍ക്കത്തയില്‍ സമാപിക്കും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു