കൊച്ചി: മഴക്കാലത്ത് കൊതുകു കടിയും ജലജന്യ രോഗങ്ങളും തടയാം; സുരക്ഷിതരാകാം എന്ന വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍, കലൂര്‍ അമൃത അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി മെഡിസിന്‍, ആശ്രമം ലെയ്ന്‍ റസിഡന്‍സ് അസോസിയേഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ സംയുക്തമായി ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. അമൃത അര്‍ബന്‍ സെന്റര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. നവമി റാലി ഉദ്ഘാടനം ചെയ്തു. ഡോ.എലിസബത്ത് റോയ്, ഡോക്ടര്‍മാരായ കെ.എ.എസ് ദേവാനന്ദ്, പി.ദേവീകൃഷ്ണ, ബി.താരാകല്യാണി, അതുല്യ സതീഷ്, ആശ്രമം ലെയ്ന്‍ റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി മാത്തച്ചന്‍ ജോര്‍ജ്ജ് മാമ്പിള്ളി, മുന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ രജനി മണി, അമൃതയിലെ ഹെല്‍ത്ത് എജ്യൂക്കേറ്റര്‍ ആര്‍.രതീഷ്‌കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എ.അനിമോള്‍, അഞ്ജിത രവി, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍മാരായ ഗ്രീഷ്മ.എസ്.കുമാര്‍, അമൃത പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് ക്രിസ് മാഗ്ഡെലിന്‍, കൂടാതെ അമൃത യോഗ ക്ലബിലേയും അമൃത വയോജന ക്ലബിലേയും അംഗങ്ങളും ബോധവല്‍ക്കരണ റാലിക്ക് നേതൃത്വം നല്‍കി.

