പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തൃശക്തി കോര്‍പ്‌സ് സന്ദര്‍ശിച്ചു

കൊച്ചി : പശ്ചിമ ബംഗാളിലെ സൂക്‌ന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തൃശക്തി കോര്‍പ്‌സിന്റെ (33 കോര്‍പ്‌സ്) സൈനിക സജ്ജീകരണങ്ങളും പ്രവര്‍ത്തന സജ്ജതയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്  വിലയിരുത്തി. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ (LAC) അടിസ്ഥാന സൗകര്യ വികസനം, അത്യാധുനിക ആയുധങ്ങളുടെയും പുതിയ സാങ്കേതികവിദ്യകളുടെയും വിന്യാസം എന്നിവയെക്കുറിച്ച് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പ്രതിരോധ മന്ത്രിക്ക് വിശദീകരണം നല്‍കി.

തൃശക്തി കോർപ്സിന്റെ സജ്ജതയിലും അതിർത്തി മേഖലകളിലെ ക്ഷേമപ്രവർത്തനങ്ങളിലും സംതൃപ്തി രേഖപ്പെടുത്തിയ രാജ്‌നാഥ് സിംഗ്, കിഴക്കൻ ഇന്ത്യയുടെ സുരക്ഷാ ശൃംഖലയിൽ സൂക്നയുടെ തന്ത്രപ്രധാന പ്രാധാന്യം എടുത്തുപറഞ്ഞു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ബരാഖാന’യിൽ സൈനികരെ അഭിസംബോധന ചെയ്യവെ, പരമ്പരാഗത യുദ്ധമുറകൾക്കപ്പുറം ഹൈബ്രിഡ് യുദ്ധങ്ങൾ, പ്രോക്സി പോരാട്ടങ്ങൾ, സൈബർ ആക്രമണങ്ങൾ, ഡ്രോൺ നുഴഞ്ഞുകയറ്റങ്ങൾ, ഇൻഫർമേഷൻ വാർഫെയർ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ കാലത്തെ യുദ്ധതന്ത്രങ്ങളെന്നും സേന എപ്പോഴും ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കരസേനാ മേധാവി ജനറൽ ധീരജ് സേഥ്, ഈസ്റ്റേൺ കമാൻഡ് ജിഒസി-ഇൻ-സി ലെഫ്റ്റനന്റ് ജനറൽ വി.എം.ബി. കൃഷ്ണൻ, 33 കോർപ്സ് ജിഒസി ലെഫ്റ്റനന്റ് ജനറൽ മാൻ രാജ് സിംഗ് മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു