ഓൾ ഇന്ത്യ സൈനിക് സ്കൂൾസ് നാഷണൽ ഗെയിംസ് 2026 സമാപിച്ചു

കേന്ദ്ര മന്ത്രി സഞ്ജയ് സേത്ത് പുരസ്കാരങ്ങൾ വിതരണം ചെയ്തു

കൊച്ചി :  കർണാടകയിലെ വിജയപുര ബിജാപ്പൂർ സൈനിക് സ്കൂളിൽ നടന്ന ഓൾ ഇന്ത്യ സൈനിക് സ്കൂൾസ് നാഷണൽ ഗെയിംസിന് (AISSNG-2026) വർണ്ണാഭമായ സമാപനം. 2026 നവംബർ 07-ന് നടന്ന സമാപന സമ്മേളനത്തിൽ കേന്ദ്ര പ്രതിരോധ സഹമന്ത്രി (രക്ഷാ രാജ്യ മന്ത്രി) സഞ്ജയ് സേത്ത് മുഖ്യാതിഥിയായി പങ്കെടുത്ത് വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.

കായിക മത്സരങ്ങളിൽ സൈനിക് സ്കൂൾ ഗോരാഖൽ (ജൂനിയർ ബോയ്‌സ് ബാസ്‌ക്കറ്റ് ബോൾ), വികാസ സൈനിക് സ്കൂൾ (ജൂനിയർ ഗേൾസ് ബാസ്‌ക്കറ്റ് ബോൾ), സൈനിക് സ്കൂൾ അമരാവതിനാഥ് (ജൂനിയർ ബോയ്‌സ് വോളിബോൾ) എന്നിവർ ജേതാക്കളായി. സാംസ്കാരിക-അക്കാദമിക് ഇനങ്ങളിൽ സൈനിക് സ്കൂൾ ത്സാൻസി ഡിബേറ്റ് ചാമ്പ്യൻഷിപ്പും സൈനിക് സ്കൂൾ കപൂർത്തല ദേശീയ ക്വിസ് മത്സരത്തിലും വിജയികളായി.

കേഡറ്റുകളെ അഭിസംബോധന ചെയ്ത നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, “നിങ്ങളുടെ പരിധികൾ മറികടന്ന് മുന്നേറുക, ഒരിക്കലും പരാജയം സമ്മതിക്കരുത്, മികവിനായി നിരന്തരം പരിശ്രമിക്കുക” എന്ന് ആഹ്വാനം ചെയ്തു. ബിജാപ്പൂർ സൈനിക് സ്കൂളിലെ തന്റെ കേഡറ്റ് ജീവിതത്തെയും സ്ഥാപനം നൽകിയ മൂല്യങ്ങളെയും അദ്ദേഹം അനുസ്മരിച്ചു. നവംബർ 03 മുതൽ 07 വരെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ സൈനിക് സ്കൂൾസ് സൊസൈറ്റി സംഘടിപ്പിച്ച ഈ ദേശീയ കായിക മേളയിൽ രാജ്യത്തെ 43 സൈനിക് സ്കൂളുകളിൽ നിന്നുള്ള 544 കേഡറ്റുകൾ പങ്കെടുത്തു. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു