എഐ+ സ്മാര്‍ട്ട്‌ഫോണ്‍ ‘പ്രോജക്ട് ട്രസ്റ്റ്+’ അവതരിപ്പിച്ചു

കൊച്ചി: സ്മാര്‍ട്ട്‌ഫോണ്‍ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി എഐ+ സ്മാര്‍ട്ട്‌ഫോണ്‍ ‘പ്രോജക്ട് ട്രസ്റ്റ്+’ എന്ന പുതിയ സംരംഭം പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനിടെ പ്രതിവര്‍ഷം 20 കോടി രൂപ വീതം നിക്ഷേപിച്ച് ആകെ 100 കോടി ചെലവഴിച്ച് എത്തിക്കല്‍ ഹാക്കര്‍മാരെയും സൈബര്‍ സുരക്ഷാ ഗവേഷകരെയും ഡെവലപ്പര്‍മാരെയും പങ്കെടുപ്പിച്ച്് സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും. ഉപയോക്താക്കളെ ബാധിക്കുന്നതിന് മുമ്പ് സുരക്ഷാ പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സുരക്ഷ ഒരു തുടര്‍ച്ചയായ പ്രക്രിയയാണെന്നും സമൂഹത്തിന്റെ സഹകരണത്തിലൂടെയാണ് കൂടുതല്‍ സുരക്ഷിതമായ സ്മാര്‍ട്ട്‌ഫോണ്‍ സൃഷ്ടിക്കാനാകുകയെന്നും എഐ+ സ്മാര്‍ട്ട്‌ഫോണ്‍ സി.ഇ.ഒയും നെക്സ്റ്റ്ക്വാണ്ടം ഷിഫ്റ്റ് ടെക്‌നോളജീസ് സ്ഥാപകനുമായ മാധവ് ഷേത്ത് പറഞ്ഞു

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു