ഗവ. സൈബര്‍പാര്‍ക്കില്‍ അന്താരാഷ്ട്ര സൈബര്‍ വനിതാ ദിന സെമിനാര്‍

അന്താരാഷ്ട്ര സൈബര്‍ വനിതാ ദിനത്തോടനുബന്ധിച്ച് ഗവണ്‍മെന്റ് സൈബര്‍ പാര്‍ക്കും വാറ്റില്‍കോര്‍പ് സൈബര്‍ സെക്യൂരിറ്റി ലാബ്‌സും ചേര്‍ന്ന് നടത്തിയ സെമിനാര്‍

വാറ്റില്‍കോര്‍പ്പില്‍ പെനിട്രേഷന്‍ ടെസ്റ്ററായി പ്രവര്‍ത്തിക്കുന്ന ആയിഷ സഫ്‌ന ”സൈബര്‍ സുരക്ഷയിലെ സ്ത്രീകള്‍” എന്ന വിഷയത്തില്‍ പ്രത്യേക സെഷനും സംഘടിപ്പിച്ചു.

കോഴിക്കോട്: സൈബര്‍ സുരക്ഷാ മേഖലയിലെ സ്ത്രീകളുടെ സംഭാവനകളും നേട്ടങ്ങളും അംഗീകരിക്കുന്നതിനും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി വാറ്റില്‍കോര്‍പ്പ് സൈബര്‍ സെക്യൂരിറ്റി ലാബ്‌സ്, ഗവണ്‍മെന്റ് സൈബര്‍പാര്‍ക്ക് എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര സൈബര്‍ വനിതാ ദിനം ആചരിച്ചു.

എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 1-നാണ് അന്താരാഷ്ട്ര സൈബര്‍ വനിതാ ദിനം ആഘോഷിക്കുന്നത്. പരിപാടിയില്‍ സൈബര്‍പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളിലെ വനിതാ പ്രൊഫഷണലുകള്‍ പങ്കെടുത്തു.

ഐഒഎസ്എസ് ഡയറക്ടറും കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (കാഫിറ്റ്) ഭരണസമിതി അംഗവുമായ അബ്ദുള്‍ മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു. വാറ്റില്‍കോര്‍പ്പില്‍ പെനിട്രേഷന്‍ ടെസ്റ്ററായി പ്രവര്‍ത്തിക്കുന്ന ആയിഷ സഫ്‌ന ”സൈബര്‍ സുരക്ഷയിലെ സ്ത്രീകള്‍” എന്ന വിഷയത്തില്‍ പ്രത്യേക സെഷനും സംഘടിപ്പിച്ചു. സൈബര്‍ സുരക്ഷാ മേഖലയിലെ സ്ത്രീകളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം, തൊഴില്‍ അവസരങ്ങള്‍, മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന വിവിധ വെല്ലുവിളികള്‍ എന്നിവ ചര്‍ച്ച ചെയ്തു.

സൈബര്‍ സുരക്ഷാ മേഖലയില്‍ കൂടുതല്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെയും പ്രാധാന്യം വാറ്റില്‍കോര്‍പ്പിന്റെ സ്ഥാപകനും ഡയറക്ടറും കാഫിറ്റ് വൈസ് പ്രസിഡന്റുമായ കളത്തില്‍ കാര്‍ത്തിക് ചൂണ്ടിക്കാട്ടി.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാറ്റില്‍കോര്‍പ്പ് സൈബര്‍ സെക്യൂരിറ്റി ലാബ്‌സ്, ലോകമെമ്പാടുമുള്ള 18 രാജ്യങ്ങളില്‍ വിവിധ സൈബര്‍ സുരക്ഷാ സേവനങ്ങള്‍ നല്‍കിവരുന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു