അന്നദാതാവ് ഇനി ഊർജദാതാവാകുന്നു; അഗ്രിവോൾട്ടായിക്സിലൂടെ കർഷകർക്ക് പുതിയ വരുമാന മാർഗ്ഗം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി

ന്യൂഡൽഹി : രാജ്യത്തെ തീറ്റിപ്പോറ്റുന്ന കർഷകർക്ക് ഒരേ ഭൂമിയിൽ കൃഷിക്കൊപ്പം സൗരോർജവും ഉൽപ്പാദിപ്പിച്ച് സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന അഗ്രിവോൾട്ടായിക്സ് പദ്ധതികളിലേക്ക് ഭാരതം ചുവടുവെക്കുന്നതായി കേന്ദ്ര നവ-പുനരുപയോഗ ഊർജ മന്ത്രി പ്രൽഹാദ് ജോഷി പറഞ്ഞു. 2026 ഒക്ടോബർ 21 മുതൽ 23 വരെ ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന 7-ാമത് അഗ്രിവോൾട്ടായിക്സ് വേൾഡ് കോൺഫറൻസിന്റെ കർട്ടൻ റെയ്‌സർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി കുസുമിന്റെ (PM-KUSUM) അടുത്ത ഘട്ടത്തിൽ അഗ്രിവോൾട്ടായിക്സിനായി പ്രത്യേക ഘടകം ഉൾപ്പെടുത്തുമെന്നും, ഇത് ചെറുകിട കർഷകർക്കും ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കും (FPO) വലിയ പിന്തുണ നൽകുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ 29 ലക്ഷത്തോളം കാർഷിക പമ്പുകൾ സൗരോർജവൽക്കരിച്ച പദ്ധതിയിലൂടെയും റൂഫ്‌ടോപ്പ് സോളാറിലൂടെയും ഇന്ത്യയുടെ വികേന്ദ്രീകൃത സൗരോർജ ഉൽപ്പാദനം 16.3 ജിഗാവാട്ടിലെത്തി നിൽക്കുകയാണ്. ഐ.സി.എ.ആർ (ICAR), കൃഷി വിജ്ഞാന കേന്ദ്രങ്ങൾ എന്നിവയുടെ സഹകരണത്തോടെ പ്രാദേശിക കാലാവസ്ഥയ്ക്കനുയോജ്യമായ സോളാർ കൃഷി മാതൃകകൾ വികസിപ്പിക്കാനും ഗ്രാമീണ മേഖലയിൽ ‘സൂര്യ മിത്ര’ പരിശീലനം ശക്തിപ്പെടുത്താനും തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു