പരിസ്ഥിതി സംരക്ഷണം : ടാറ്റ മോട്ടോഴ്സും പെട്രോണാസും കൈകോര്‍ക്കുന്നു

കൊച്ചി : ഉപയോഗിച്ച ഓട്ടോമോട്ടീവ് ലൂബ്രിക്കന്റുകളുടെ ശേഖരണവും പുനരുപയോഗവും ലക്ഷ്യമിട്ട് പെട്രോണാസ് ലൂബ്രിക്കന്റ്‌സ് ഇന്ത്യയും ടാറ്റ മോട്ടോഴ്സും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഉപയോഗിച്ച ലൂബ്രിക്കന്റുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് അംഗീകൃത റീസൈക്ലര്‍മാര്‍ക്ക് കൈമാറും.

ഉപയോഗിച്ച എണ്ണ ഉയര്‍ന്ന നിലവാരമുള്ള റീ-റിഫൈന്‍ഡ് ബേസ് ഓയിലാക്കി മാറ്റുന്നതിലൂടെ വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കാനും പരിസ്ഥിതി അപകടസാധ്യത കുറയ്ക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ എക്സ്റ്റന്‍ഡഡ് പ്രൊഡ്യൂസര്‍ റെസ്പോണ്‍സിബിലിറ്റി ചട്ടക്കൂടിനും സര്‍ക്കുലര്‍ ഇക്കോണമി ലക്ഷ്യങ്ങള്‍ക്കും പദ്ധതി ഏറെ പ്രയോജനപ്രദമാകുമെന്ന് ഇരുകമ്പനിളും പ്രത്യാശ പ്രകടിപ്പിച്ചു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു