ദേശീയ ട്രോമാ കെയര്‍ കോണ്‍ഫറന്‍സ് ‘ട്രോമാസികോണ്‍ 2026’ സെപ്റ്റംബര്‍ 24 മുതല്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍.

ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധന്‍ നിര്‍വ്വഹിക്കും

കൊച്ചി :  ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ട്രോമറ്റോളജി & ക്രിട്ടിക്കല്‍ കെയറിന്റെ (IATCC) 13ാമത് ദേശീയ കോണ്‍ഫറന്‍സും, അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ (ASI) കേരള ചാപ്റ്ററിന്റെ വാര്‍ഷിക സി.എം.ഇ. പ്രോഗ്രാമും സംയോജിപ്പിച്ചുകൊണ്ടുള്ള ‘ട്രോമാസികോണ്‍ 2026’ (TRAUMASICON 2026) സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ മെഡിക്കല്‍ കോളേജില്‍ നടക്കും. കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കല്‍ കോളജിലെ ജനറല്‍ സര്‍ജറി, ക്രിട്ടിക്കല്‍ കെയര്‍, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗങ്ങള്‍ സംയുക്തമായാണ് ഈ ത്രിദിന ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്.
‘ഗോള്‍ഡന്‍ അവര്‍ ടു സര്‍വൈവല്‍: ദി ട്രോമാ കെയര്‍ കണ്ടിന്വം’ (Golden Hour to Survival: The Trauma Care Continuum) എന്നതാണ് ഇത്തവണത്തെ പ്രമേയം. അത്യാഹിത വിഭാഗങ്ങളിലെ അത്യാധുനിക ചികിത്സാ രീതികള്‍, ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍, അപകടങ്ങളിലുണ്ടാകുന്ന ഗുരുതര പരിക്കുകളുടെ സമഗ്ര പരിചരണം, ദുരന്ത നിവാരണം എന്നീമേഖലകളിലെ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കൂടാതെ, പി.ജി. വിദ്യാര്‍ത്ഥികള്‍ക്കായി പ്രമുഖ അധ്യാപകര്‍ നയിക്കുന്ന ആറ് മണിക്കൂര്‍ നീളുന്ന സമഗ്ര സി.എം.ഇ. ക്ലാസുകളും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

ട്രോമാസികോണ്‍ 2026′-ന്റെ ഔദ്യോഗിക ഉദ്ഘാടനം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരന്‍ 26-ന് രാവിലെ 11-ന് നിര്‍വ്വഹിക്കും. ചടങ്ങില്‍ ബെന്നി ബഹനാന്‍ എം.പി, വി.പി.സജീന്ദ്രന്‍ എം.എല്‍.എ, ആശുപത്രി സി.ഇ.ഒ അജു ജേക്കബ്, ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. വര്‍ഗീസ് പോള്‍, ഓര്‍ഗനൈസിംഗ് കമ്മിറ്റി എക്സിക്യൂട്ടീവ് (അക്കാദമിക്സ്) ഡോ. സന്തോഷ് ബാലകൃഷ്ണന്‍, മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ.കെ.കെ.ദിവാകര്‍, ഐ.എ.ടി.സി.സി പ്രസിഡന്റ് ഡോ. രാജ്ശേഖര്‍ മോഹന്‍, സെക്രട്ടറി ഡോ. ഗിരീഷ് ബക്ഷി, എഎസ്ഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.എന്‍.ആര്‍ സജികുമാര്‍, സെക്രട്ടറി ഡോ.ആര്‍.പി.രഞ്ജിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സമ്മേളനത്തിന് മുന്നോടിയായി സെപ്റ്റംബര്‍ 24-ന് യുവ ഡോക്ടര്‍മാര്‍ക്കും പി.ജി. ട്രെയിനികള്‍ക്കുമായി കഡാവറിക് ശസ്ത്രക്രിയാ പരിശീലനം, ട്രോമ പരിചരണത്തിലെ നിര്‍മ്മിത ബുദ്ധി (അക), അള്‍ട്രാസൗണ്ട്, വാസ്‌കുലര്‍ അനാസ്റ്റോമോസിസ്, എയര്‍വേ മാനേജ്മെന്റ് തുടങ്ങിയ മേഖലകളില്‍ പ്രായോഗിക ശില്പശാലകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.mosctraumasicon.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഓര്‍ഗനൈസിംഗ് കണ്‍വീനര്‍മാരായ ഡോ. ആര്‍.രാമു (8129598757), ഡോ. സുനിത് നൈനാന്‍ ജോര്‍ജ് (8301975059) എന്നിവരുമായി ബന്ധപ്പെടാമെന്ന് സംഘാടക സമിതി പ്രതിനിധികളായ ട്രോമാസികോണ്‍’ ഓര്‍ഗനൈസിംഗ് ചെയര്‍മാനും എം.ഒ.എസ്.സി. മെഡിക്കല്‍ സൂപ്രണ്ടും സര്‍ജറി വിഭാഗം പ്രൊഫസറുമായ ഡോ. വര്‍ഗീസ് പോള്‍, ഓഗനൈസിംഗ് കമ്മിറ്റി എക്‌സിക്യൂട്ടീവ് (അക്കാദമിക്സ്) ഡോ. സന്തോഷ് ബാലകൃഷ്ണന്‍, കണ്‍വീനര്‍ ഡോ.ആര്‍ രാമു എന്നിവര്‍ പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

 

 

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു