ഹൈദരാബാദ് : പ്രമുഖ ഹോസിയറി ബ്രാൻഡായ ഡോളർ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ദക്ഷിണേന്ത്യൻ വിപണിയിലെ തങ്ങളുടെ ‘ഡോളർ ബിഗ്‌ബോസ്’ (Dollar BigBoss) ബ്രാൻഡ് അംബാസഡറായി തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവുമായുള്ള കരാർ ദീർഘിപ്പിച്ചു. 2024 മുതൽ ബ്രാൻഡിന്റെ മുഖമായ മഹേഷ് ബാബുവുമായുള്ള കൂട്ടുകെട്ട് ദക്ഷിണേന്ത്യയിൽ എല്ലാ ഉൽപ്പന്ന വിഭാഗങ്ങളിലും വലിയ വിപണി വളർച്ചയും പ്രതികരണവും നൽകിയതായി കമ്പനി മാനേജിംഗ് ഡയറക്ടർ വിനോദ് കുമാർ ഗുപ്ത വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി മഹേഷ് ബാബുവിനെ അണിനിരത്തിക്കൊണ്ടുള്ള പുതിയ ടെലിവിഷൻ പരസ്യത്തിന്റെ ചിത്രീകരണം കമ്പനി ഉടൻ പുറത്തിറക്കും. ഏത് കാലാവസ്ഥയിലും അനുയോജ്യമായതും കരുത്തും ശൈലിയും സമന്വയിപ്പിക്കുന്നതുമായ ഡോളർ ബിഗ്‌ബോസിന്റെ വിപുലമായ വസ്ത്രശേഖരം പ്രതിഫലിപ്പിക്കുന്ന, ഊർജ്ജസ്വലമായ രൂപത്തിലാകും താരം പുതിയ പരസ്യചിത്രത്തിൽ പ്രത്യക്ഷപ്പെടുക.

