ദുബായ് : ദുബായില്‍ സംഘടിപ്പിച്ച പ്രശസ്തമായ അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ മികച്ച സാന്നിധ്യമറിയിച്ച് പ്രമുഖ യാത്രാ സേവന ദാതാക്കളായ ഐ.സി.എല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്. പുതിയ ബിസിനസ്സ് സാധ്യതകള്‍ കണ്ടെത്താനും അന്താരാഷ്ട്ര പങ്കാളിത്തങ്ങള്‍ ശക്തമാക്കാനും ദുബായിയുടെ ടൂറിസം വളര്‍ച്ചയില്‍ പങ്കാളികളാകാനുമാണ് ഐ.സി.എല്‍ ടൂര്‍സ് ലക്ഷ്യമിടുന്നതെന്ന് കമ്പനി വൈസ് ചെയര്മാന് അമല്‍ജിത് മേനോന് പറഞ്ഞു. ചടങ്ങില്‍ ഐ.സി.എല്‍ ടൂര്‍സിന്റെ ബ്രോഷര്‍ പ്രകാശനം കേരള സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിര്‍വ്വഹിച്ചു.
ഇന്ത്യയിലും യു.എ.ഇയിലും ശാഖകളുള്ള ഐ.സി.എല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന് അയാട്ട (IATA) അംഗത്വവും യു.എന്‍ ടൂറിസം അഫിലിയേഷനുമുണ്ട്. കോര്‍പ്പറേറ്റ് യാത്രകള്‍, പ്രീമിയം ഡെസേര്‍ട്ട് സഫാരി, മറൈന്‍ ടൂറിസം എന്നിവയുള്‍പ്പെടെ സമഗ്രമായ യാത്രാ സേവനങ്ങളാണ് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്. അത്യാധുനിക സാങ്കേതികവിദ്യയും പരമ്പരാഗത ആതിഥേയത്വവും സമന്വയിപ്പിച്ച് ആഗോള യാത്രക്കാര്‍ക്ക് മികച്ച അനുഭവം നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

