കൊച്ചിയിലെ വനിതകൾ ഇരുചക്രവാഹനങ്ങളുമായി ആത്മവിശ്വാസത്തോടെ മുന്നോട്ട്

റോയൽ ബ്രദേഴ്‌സും എംബിഎസ്‌ഐയും ചേർന്ന് സംഘടിപ്പിച്ച “ആർബി ഫോർ വിമെൻ” പരിപാടിയിൽ 150-ലധികം വനിതാ റൈഡർമാർ പങ്കെടുത്തു

കൊച്ചി :  പ്രമുഖ ബൈക്ക് റെന്റൽ പ്ലാറ്റ്‌ഫോമായ റോയൽ ബ്രദേഴ്‌സും, യമഹ മോട്ടോർ – ജപ്പാന്റെ അനുബന്ധ സ്ഥാപനമായ എംബിഎസ്‌ഐയും (മോട്ടോ ബിസിനസ്സ് സർവീസ് ഇന്ത്യ) ചേർന്ന് സംഘടിപ്പിച്ച “ആർബി ഫോർ വിമെൻ” ഇരുചക്രവാഹന പരിശീലന പരിപാടിയിൽ കൊച്ചിയിലെ 150-ലധികം വനിതകൾ പങ്കെടുത്തു. വനിതകളുടെ യാത്രാ സ്വാതന്ത്ര്യവും ആത്മവിശ്വാസവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലന ക്യാമ്പ് കൊച്ചിയിൽ ഒരുക്കിയത്.

പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വത്തിൽ ഓട്ടോമാറ്റിക്, ഗിയർലെസ് സ്കൂട്ടറുകൾ, ഗിയർ മോട്ടോർസൈക്കിളുകൾ എന്നിവ നിയന്ത്രിക്കുന്നതിലും, കുറഞ്ഞ വേഗതയിൽ ബാലൻസ് ചെയ്യൽ, ത്രോട്ടിൽ നിയന്ത്രണം, അടിയന്തര ബ്രേക്കിംഗ്, സുരക്ഷിതമായ നഗര ഡ്രൈവിംഗ് എന്നിവയിലും വനിതകൾക്ക് പ്രായോഗിക പരിശീലനം നൽകി. പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. രാജ്യമൊട്ടാകെ 1,500-ലധികം വനിതകൾക്ക് ഇതിനകം പരിശീലനം നൽകിയിട്ടുണ്ടെന്ന് റോയൽ ബ്രദേഴ്‌സ് സഹസ്ഥാപകനും സി.ഇ.ഒയുമായ അഭിഷേക് ചന്ദ്രശേഖർ പറഞ്ഞു. സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കും ദൈനംദിന ഗതാഗതത്തിനും സ്ത്രീകളെ പ്രാപ്തരാക്കുന്നതിൽ ഇത്തരം പങ്കാളിത്തങ്ങൾ സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് എം.ബി.എസ്.ഐ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ കൊബയാഷി മസഹാരു കൂട്ടിച്ചേർത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു