നോര്‍ത്ത് മെട്രിക്‌സ് കോഴിക്കോട് ഗവ.സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട് : പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഡിജിറ്റല്‍-സാങ്കേതിക വിദ്യാ സൊല്യൂഷന്‍സ് കമ്പനിയായ ‘നോര്‍ത്ത് മെട്രിക്‌സ്’ കോഴിക്കോട് ഗവ. സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി. പുതിയ ഓഫീസിന്റെ ഉദ്ഘാടനം മുന്‍ എം.എല്‍.എ പി.ടി.എ റഹീം നിര്‍വ്വഹിച്ചു. ചടങ്ങില്‍ നോര്‍ത്ത് മെട്രിക്‌സ് സ്ഥാപകനും സി.ഇ.ഒയുമായ അലി റാസി അബ്ദുള്ള ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.

കമ്പനിയുടെ വളര്‍ച്ചയിലും ആഗോള വികസന പ്രവര്‍ത്തനങ്ങളിലും പുതിയൊരു അധ്യായത്തിനാണ് തുടക്കമായിരിക്കുന്നതെന്ന് അലി റാസി അബ്ദുള്ള പറഞ്ഞു. എ.ഐ, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, ഓട്ടോമേഷന്‍, അത്യന്താധുനിക സോഫ്റ്റ്വെയര്‍ സാങ്കേതികവിദ്യകള്‍ എന്നിവയിലാണ് നോര്‍ത്ത് മെട്രിക്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയിലും അന്താരാഷ്ട്ര വിപണികളിലും കമ്പനി നല്‍കിവരുന്ന വിപുലമായ സേവനങ്ങളും ഉപഭോക്തൃ പിന്തുണയും ഇനി സൈബര്‍പാര്‍ക്കിലെ പുതിയ ഓഫീസിലൂടെയാകും ഏകോപിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു