വി.എച്ച്.പി.: ‘അശോക് സിംഗാൾ ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം’ ഉദ്ഘാടനം ചെയ്തു

വിശ്വ ഹിന്ദു പരിഷത്ത് കൊച്ചി മഹാനഗരം കമ്മിറ്റി പനമ്പിള്ളി നഗറില്‍ നാല് നിലകളിലായി പുനര്‍നിര്‍മ്മിച്ച കാര്യാലയം 'അശോക് സിംഗാള്‍ജി ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം'' വിശ്വ ഹിന്ദു പരിഷത്ത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി വി. കോടേശ്വര്‍ റാവു ഉദ്ഘാടനം ചെയ്യുന്നു. വി.ആര്‍.രാജശേഖരന്‍, ഡോ.കെ.എസ്.രാധാകൃഷ്ണന്‍, ഡോ. പത്മ കുമാര്‍, സ്വാമി അനഘാമൃതാനന്ദ പുരി, സ്വാമി ശാരദാനന്ദ സരസ്വതി, കെ.സി.നരേന്ദ്രന്‍, കെ.കെ. പത്മനാഭപിള്ള, അഡ്വ. പി. വിജയകുമാര്‍,അഡ്വ.അനില്‍ വിളയില്‍, വി.ശ്രീകുമാര്‍, അഡ്വ.എസ്.പ്രശാന്ത്, പ്രസന്ന ബാഹുലേയന്‍ എന്നിവര്‍ സമീപം

അശോക് സിംഗാളിന്റെ സ്മരണാർത്ഥമുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങൾക്കും ഇതോടൊപ്പം തുടക്കമായി.

കൊച്ചി :  വിശ്വ ഹിന്ദു പരിഷത്ത് കൊച്ചി മഹാനഗരം കമ്മിറ്റി പനമ്പിള്ളി നഗറിൽ നാല് നിലകളിലായി പുനർനിർമ്മിച്ച കാര്യാലയം ‘അശോക് സിംഗാൾജി ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം’ വിശ്വ ഹിന്ദു പരിഷത്ത് ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി വി. കോടേശ്വർ റാവു ഉദ്ഘാടനം ചെയ്തു. ഏകാത്മതാ രഥയാത്ര, സാംസ്‌കാരിക സംരക്ഷണ പദ്ധതികൾ, സന്യാസിവര്യന്മാരുടെ ഏകോപനം, രാമജന്മഭൂമി പ്രക്ഷോഭം തുടങ്ങിയ ചരിത്രപരമായ മുന്നേറ്റങ്ങളിലൂടെ ഭാരതത്തെ സ്വാഭിമാന രാഷ്ട്രമാക്കി തീർക്കുന്നതിൽ അശോക് സിംഗാൾ വഹിച്ച പങ്കിനെ കോടേശ്വർ റാവു അനുസ്മരിച്ചു. വി.എച്ച്.പിയുടെ ഷഷ്ടിപൂർത്തി ആഘോഷങ്ങളുടെയും ആർ.എസ്.എസ്. സംഘ ശതാബ്ദി വർഷത്തിന്റെയും സമാപനത്തോടനുബന്ധിച്ച് അശോക് സിംഗാളിന്റെ സ്മരണാർത്ഥമുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങൾക്കും ഇതോടൊപ്പം തുടക്കമായി.

അശോക് സിംഗാളിന്റെ ഓർമ്മയ്ക്കായി കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ സേവന പരിപാടികൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ (കൗശൽ വികാസ് കേന്ദ്രങ്ങൾ), സേവന കേന്ദ്രങ്ങൾ എന്നിവ ആരംഭിക്കാൻ സംഘടന തീരുമാനിച്ചിട്ടുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ പറഞ്ഞു. ചിന്മയാ വിശ്വവിദ്യാപീഠത്തിലെ സ്വാമി ശാരദാനന്ദ സരസ്വതി, അമൃതാനന്ദമയി മഠത്തിലെ സ്വാമി അനഘാമൃതാനന്ദ പുരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. വി.എച്ച്.പി. സംസ്ഥാന പ്രസിഡന്റ് കെ.സി. നരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വി.ആർ. രാജശേഖരൻ, സംസ്ഥാന ഉപാധ്യക്ഷ പ്രസന്ന ബാഹുലേയൻ, ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഡോ. പത്മ കുമാർ, അഡ്വ. പി. വിജയകുമാർ, കെ.കെ. പത്മനാഭപിള്ള, വി. ശ്രീകുമാർ, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. പ്രശാന്ത്, ജില്ലാ സെക്രട്ടറി ആർ.വി. പ്രേം എന്നിവർ സംസാരിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു