അങ്കമാലി:സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിൽ പുതിയൊരു ചുവടുവെയ്പുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ. ആർത്തവവിരാമ (മെനോപോസ്) ഘട്ടത്തിൽ സ്ത്രീകൾക്ക് പൂർണ്ണ ആരോഗ്യത്തോടും ആത്മവിശ്വാസത്തോടും കൂടിയുള്ള ജീവിതശൈലി ഉറപ്പാക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ ‘സഖി’ മെനോപോസ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു.
ക്ലിനിക്കിന്റെ ഉദ്ഘാടനം അങ്കമാലി നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ നിർവ്വഹിച്ചു. അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. രമേഷ് കുമാർ ആർ, മെഡിക്കൽ സൂപ്രണ്ട് ഡോ. സജു സാമുവൽ ജേക്കബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഹോസ്പിറ്റലിലെ നാലാം നിലയിൽ ഗൈനക്കോളജി വിഭാഗത്തിന് സമീപമായാണ് ക്ലിനിക്ക് സജ്ജീകരിച്ചിരിക്കുന്നത്. ഒക്ടോബർ 24 മുതൽ എല്ലാ ശനിയാഴ്ചകളിലും രാവിലെ 10:00 മണി മുതൽ 12:00 മണി വരെ ക്ലിനിക്കിന്റെ സേവനം ലഭ്യമായിരിക്കും. മെനോപോസ് ഘട്ടത്തിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെ നേരിടാനും ആവശ്യമായ പ്രതിരോധ ചികിത്സകൾ ഉറപ്പാക്കാനും വിദഗ്ദ്ധ ഗൈനക്കോളജിസ്റ്റുകളുടെ സേവനം ഈ പ്രത്യേക ക്ലിനിക്കിൽ ലഭ്യമാണ്.

