യൂണിഫോം-ടവൽ വ്യവസായങ്ങൾ ഒരുമിക്കുന്ന പത്താമത് അന്താരാഷ്ട്ര ഫെയർ ഡിസംബറിൽ ചെന്നൈയിൽ 

കൊച്ചി: സോലാപൂർ ഗാർമെന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (SGMA) സംഘടിപ്പിക്കുന്ന പത്താമത് അന്താരാഷ്ട്ര യൂണിഫോം മാനുഫാക്ചറേഴ്സ് ഫെയർ 2026 ഡിസംബർ 9 മുതൽ 11 വരെ ചെന്നൈ നന്ദമ്പാക്കത്തുള്ള ചെന്നൈ ട്രേഡ് സെന്ററിലെ ഹാൾ നമ്പർ 4-ൽ നടക്കും. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് യൂണിഫോം, ടവൽ വ്യവസായങ്ങൾ സംയുക്തമായി ഒരു ബി2ബി പൊതുവേദിയിൽ അണിനിരക്കുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ എക്സിബിഷനിൽ രാജ്യത്തെ 150-ലധികം മുൻനിര ബ്രാൻഡുകൾ പങ്കെടുക്കും. 25,000-ലധികം യൂണിഫോം-തുണിത്തര ഡിസൈനുകളും, ‘വൈബ്രന്റ് ടവൽ’ പദ്ധതിക്ക് കീഴിൽ സോലാപൂർ ചാദറുകൾ ഉൾപ്പെടെ 3,000-ലധികം ടവൽ-നാപ്കിൻ ശേഖരങ്ങളും മേളയിൽ പ്രദർശിപ്പിക്കും. വിദ്യാലയങ്ങൾ, ഹെൽത്ത്‌കെയർ, കോർപ്പറേറ്റ് മേഖല എന്നിവയിൽ നിന്നുള്ള വർധിച്ച ആവശ്യകത മൂലം 2023-ൽ 65 ബില്യൺ യുഎസ് ഡോളർ മൂല്യമുണ്ടായിരുന്ന ആഗോള യൂണിഫോം വിപണി, 2030 വരെ 4 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്. കൃത്യസമയത്ത് മികച്ച ഗുണനിലവാരത്തോടെ വലിയ തോതിലുള്ള ഉൽപ്പാദനം സാധ്യമാക്കുന്ന സോലാപൂരിലെ നിർമ്മാണ വൈദഗ്ധ്യം എക്സിബിഷന്റെ മുഖ്യ ആകർഷണമാകും. 2017-ൽ സോലാപൂരിൽ തുടക്കം കുറിച്ച് പിന്നീട് ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, വാരണാസി തുടങ്ങിയ നഗരങ്ങളിലേക്ക് വ്യാപിച്ച ഈ സംരംഭം ഇതുവരെ മുന്നൂറിലധികം വ്യവസായികളെ വാർത്തെടുക്കാൻ സഹായിച്ചിട്ടുണ്ട്. ‘മേക്ക് ഇൻ ഇന്ത്യ’ ദൗത്യത്തിന് കരുത്തുപകരുന്ന മേളയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.sgma.in സന്ദർശിക്കുകയോ +91-8001900112 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു