ജാവ, യെസ്ഡി, ബിഎസ്എ സ്പെയർ പാർട്സ് വിതരണം വിപുലീകരിക്കുന്നു

കൊച്ചി: ജാവ, യെസ്ഡി, ബിഎസ്എ മോട്ടോർസൈക്കിളുകളുടെ യഥാർഥ സ്പെയർ പാർട്സുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി രാജ്യവ്യാപകമായി അംഗീകൃത വിതരണ ശൃംഖല വിപുലീകരിക്കുന്നു. ഡീലർഷിപ്പുകൾക്ക് പുറമെ ഉപഭോക്താക്കൾക്കും പ്രാദേശിക വർക്ക്‌ഷോപ്പുകൾക്കും സർവീസ് പങ്കാളികൾക്കും സ്പെയർ പാർട്സുകൾ നേരിട്ട് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിലായി നിയോഗിച്ചിട്ടുള്ള അംഗീകൃത വിതരണ പങ്കാളികൾ വഴി നടപ്പാക്കുന്ന ഈ പദ്ധതി, സ്പെയർ പാർട്സുകളുടെ ലഭ്യത ഉറപ്പാക്കാനും സർവീസ് നടപടികൾ വേഗത്തിലാക്കാനും സഹായിക്കും. ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ പരിഗണിച്ച് വാഹനാുടമസ്ഥത കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. വാഹനങ്ങളുടെ ഗുണനിലവാരം, വിശ്വാസ്യത, സർവീസ് കൃത്യത എന്നിവ ഉറപ്പാക്കുന്നതിനൊപ്പം കൂടുതൽ ഗ്രാമീണ-നഗര മേഖലകളിലേക്ക് സേവനം വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു