ഇന്ത്യ-ഒമാൻ സംയുക്ത നാവികാഭ്യാസം ‘നസീം അൽ ബഹർ’: ഐഎൻഎസ് സൂറത്ത് മസ്കറ്റിലെത്തി

കൊച്ചി : ഇന്ത്യയും ഒമാനും തമ്മിലുള്ള ദ്വിപാക്ഷിക സമുദ്ര പരിശീലനമായ ‘നസീം അൽ ബഹർ’ (Sea Breeze) 15-ാം പതിപ്പിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സൂറത്ത് (INS Surat) 2026 നവംബർ 08-ന് ഒമാനിലെ മസ്കറ്റിലെത്തി. റോയൽ നേവി ഓഫ് ഒമാനുമായി ചേർന്ന് നടത്തുന്ന കോർഡിനേറ്റഡ് പട്രോളിംഗിലും (CORPAT) ഐഎൻഎസ് സൂറത്ത് പങ്കാളിയാകും.

തുറമുഖ, സമുദ്ര ഘട്ടങ്ങളിലായി (harbour and sea phases) സംഘടിപ്പിക്കുന്ന അഭ്യാസത്തിൽ കരോസ്-ഡെക്ക് സന്ദർശനങ്ങൾ, തന്ത്രപ്രധാന പ്രവർത്തന ചർച്ചകൾ, കായിക മത്സരങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇരു നാവികസേനകളും തമ്മിലുള്ള വിവര വിനിമയം, പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കൽ, സമുദ്ര സുരക്ഷ ശക്തിപ്പെടുത്തൽ എന്നിവയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ‘മഹാസാഗർ’ (MAHASAGAR) കാഴ്ചപ്പാടിന് അനുസൃതമായി നടക്കുന്ന ഈ സന്ദർശനം 2025 നവംബറിൽ ചേർന്ന 13-ാമത് ജോയിന്റ് മിലിട്ടറി കോഓപ്പറേഷൻ കമ്മിറ്റി (JMCC) തീരുമാനങ്ങൾക്ക് കൂടുതൽ കരുത്തുപകരും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു