‘കോക്പിറ്റ് 2027’; ലോഗോയും വെബ്‌സൈറ്റും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു

കൊച്ചി : വ്യോമയാന സാങ്കേതിക വിദ്യാരംഗത്തെ ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകളുടെ (GCC) ആഗോള കേന്ദ്രമായി കൊച്ചിയെ ഉയർത്തുന്നതിനായി ഇൻഫോപാർക്ക് സംഘടിപ്പിക്കുന്ന ‘കോക്പിറ്റ് 2027’ (COKPIT 2027) ആഗോള ലീഡർഷിപ്പ് ഉച്ചകോടിയുടെ ലോഗോയും വെബ്‌സൈറ്റും വ്യവസായ, ഐടി, എഐ, ഭാവി സാങ്കേതികവിദ്യാ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു. കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന കർട്ടൻ റെയ്സർ ചടങ്ങിൽ ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.

2027 ജനുവരി 28, 29 തീയതികളിൽ ബോൾഗാട്ടി ഗ്രാന്റ് ഹയാത്തിലാണ് ദ്വിദിന ആഗോള ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഗൾഫ്, ഏഷ്യ-പസിഫിക്, യൂറോപ്പ്, അമേരിക്ക, ഇന്ത്യ തുടങ്ങിയ മേഖലകളിലെ 25-ലധികം പ്രമുഖ വിമാനക്കമ്പനികളിൽ നിന്നുള്ള സിഇഒമാർ, സിഐഒമാർ, സാങ്കേതിക മേധാവികൾ, ഗ്ലോബൽ ഡെലിവറി ഹെഡുകൾ തുടങ്ങിയ പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുക്കും. 2031-ഓടെ സംസ്ഥാനത്തേക്ക് 150 ജിസിസികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ പിന്തുണയോടെ ഉച്ചകോടി സംഘടിപ്പിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാൽ) ഏറോസിറ്റി പദ്ധതി, എംആർഒ സംവിധാനങ്ങൾ, എയർ ഇന്ത്യ, ഐബിഎസ് സോഫ്റ്റ്‌വെയർ, വെർട്ടെയിൽ തുടങ്ങിയ സ്ഥാപനങ്ങളുടെ സാന്നിധ്യം എന്നിവ വ്യോമയാന ടെക് ഹബ്ബെന്ന കൊച്ചിയുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു