കൊച്ചി: ഉത്സവ സീസണിനോടനുബന്ധിച്ച് തങ്ങളുടെ സിഗ്നേച്ചർ ക്രിസ്പി ചിക്കനിലേക്ക് കൊറിയൻ രുചിക്കൂട്ടുകൾ സമന്വയിപ്പിച്ചുകൊണ്ടുള്ള ‘കൊറിയൻ ഡങ്ക്ഡ്’ (Korean Dunked) ശ്രേണി കെഎഫ്സി ഇന്ത്യ വിപണിയിൽ അവതരിപ്പിച്ചു. ഗൊച്ചുജാങ് (Gochujang) എരിവും, വറുത്ത എള്ളിന്റെയും ഉമാമി രുചിയുടെയും അപൂർവ്വ കൂട്ടും ചേർത്ത തയ്യാറാക്കിയ സോസിലാണ് കെഎഫ്സിയുടെ ചിക്കൻ ഡിപ്പുകൾ ഒരുക്കിയിരിക്കുന്നത്.
കെഎഫ്സിയുടെ ജനപ്രിയ വിഭവങ്ങളായ സിംഗർ ബർഗർ (Zinger Burger), ബോൺലെസ്സ് ചിക്കൻ സ്ട്രിപ്സ്, ചിക്കൻ വിങ്സ്, ചിക്കൻ ലെഗ് പീസുകൾ എന്നിവയിലെല്ലാം പുതിയ കൊറിയൻ ഡങ്ക്ഡ് ഫ്ലേവർ ലഭ്യമാകും. കേവലം 89 രൂപ മുതൽ ആരംഭിക്കുന്ന ഈ പുതിയ വിഭവങ്ങൾ 2026 നവംബർ 10 മുതൽ ഇന്ത്യയിലുടനീളമുള്ള 1,400-ലധികം കെഎഫ്സി റെസ്റ്റോറന്റുകളിലും, കെഎഫ്സി ആപ്പ്, വെബ്സൈറ്റ്, പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകൾ എന്നിവ വഴി ഡൈൻ-ഇൻ, ടേക്ക്-എവേ, ഹോം ഡെലിവറി സേവനങ്ങൾക്കായും ലഭ്യമാകും.

