ഗോവ : ഇന്ത്യയിലെ ഏറ്റവും വലിയ ഗാര്‍മെന്റ്‌സ് ക്രിക്കറ്റ് കാര്‍ണിവലായ കൂള്‍ കളേഴ്‌സ് ഗാര്‍മെന്റ്‌സ് പ്രീമിയര്‍ ലീഗ്2026 മഡ്ഗാവ് ക്രിക്കറ്റ് ക്ലബ്ബില്‍ തുടങ്ങി. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഓട്ടോ ക്ലോത്തിംഗ് മാനേജിംഗ് ഡയറക്ടര്‍ എസ്. പോത്തിരാജ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ പ്രസിഡന്റ് വി.എം.എച്ച്. അഹമ്മദുള്ള, സെക്രട്ടറി സാബി ജോണ്‍, ട്രഷറര്‍ ജിനോയി വര്‍ഗ്ഗീസ്, കണ്‍വീനര്‍ ജുനൈദ്, റൂബിന്‍ സ്‌കറിയ, മുജീബ് റഹ്മാന്‍, മാലിക് കെ.എം.ടി എതുടങ്ങിയവര്‍ പങ്കെടുത്തു. 12 ടീമുകളാണ് കൂള്‍ കളേഴ്‌സ് മുഖ്യ സ്‌പോണ്‍സറായ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ വസ്ത്ര ബ്രാന്‍ഡുകളുടെ പ്രതിനിധികള്‍, കേരളത്തിലെ വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖ വ്യാപാരികള്‍, വിതരണക്കാര്‍ എന്നിവരുള്‍പ്പെടെ 300-ലധികം പേരുടെ സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
വസ്ത്ര വ്യാപാരികളും ബ്രാന്‍ഡുകളും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിനും ഇത്തരം കൂട്ടായ്മകള്‍ ഏറെ സഹായകരമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

