ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസ് ഉപരോധിച്ചു

വാണിജ്യ പാചക വാതക വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഓള്‍ കേരള കേറ്ററേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം പനമ്പള്ളിനഗറിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസ് ഉപരോധിക്കുന്നു. ഉപരോധ സമരം എ.കെ.സി.എ സംസ്ഥാന പ്രസിഡന്റ് എ.ജെ.സഖറിയ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന ജില്ലാ നേതാക്കള്‍ സമീപം.

ഭക്ഷണത്തിനും മറ്റ് അനുബന്ധ ജോലികള്‍ക്കും മാസങ്ങള്‍ക്ക് മുമ്പേ തുക നിശ്ചയിച്ച് കരാര്‍ ഉറപ്പിച്ച് ജോലി ഏറ്റെടുക്കുന്നവരാണ് കാറ്ററിംഗ് സ്ഥാപനങ്ങള്‍.

കൊച്ചി : വാണിജ്യ പാചക വാതക സിലിണ്ടറുകള്‍ക്ക് ക്രമാതീതമായി വില വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള കാറ്ററേഴ്‌സ് അസ്സോസിയേഷന്‍ (എ.കെ.സി.എ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പതിനാല് ജില്ലകളിലും ഉപരോധ സമരം സംഘടിപ്പിച്ചു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എറണാകുളം പനമ്പിള്ളി നഗറിലുള്ള സോണല്‍ ഓഫീസിലേയ്ക്ക് പ്രതിഷേധ റാലിയും, ഉപരോധ സമരവും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഇന്ധനവില വര്‍ദ്ധനവ് കമ്പനികള്‍ സ്വയം തീരുമാനിക്കുന്ന അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകണമെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ പിരിച്ചുവിട്ട റെഗുലേറ്ററി അതോറിറ്റിയെ പുനസ്ഥാപിക്കണമെന്നും ഉപരോധ സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് എ.ജെ.സഖറിയ ആവശ്യപ്പെട്ടു. കേരളത്തില്‍ ഉത്സവം , വിവാഹ സീസണാണിപ്പോള്‍. ഭക്ഷണത്തിനും മറ്റ് അനുബന്ധ ജോലികള്‍ക്കും മാസങ്ങള്‍ക്ക് മുമ്പേ തുക നിശ്ചയിച്ച് കരാര്‍ ഉറപ്പിച്ച് ജോലി ഏറ്റെടുക്കുന്നവരാണ് കാറ്ററിംഗ് സ്ഥാപനങ്ങള്‍. പെട്ടെന്ന് പാചക വാതക സിലിണ്ടറിന് 993 രൂപയുടെ വര്‍ദ്ധനവ് വരുത്തിയതോടെ ചെറുകിട കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് 2000 രൂപയുടെയും, മീഡിയം സ്ഥാപനങ്ങള്‍ക്ക് 5000 രൂപയുടെയും പ്രതിദിനം നഷ്ടം സംഭവിക്കുന്നുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സംഘടനയുടെ രക്ഷാധികാരി ബാദുഷ കടലുണ്ടി പറഞ്ഞു. മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ജോര്‍ജ്, ജനറല്‍ സെക്രട്ടറി റോബിന്‍ കെ.പോള്‍, ജില്ലാ സെക്രട്ടറി ഫ്രെഡി അല്‍മെഡ, ജില്ലാ വൈസ് പ്രസിഡന്റ് അയൂബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു