കൊച്ചി: കൊക്കക്കോള ഇന്ത്യയുടെ പ്രമുഖ ബ്രാന്‍ഡായ തംസ് അപ്പ്, ഇന്ത്യയിലെ ബൈക്കിംഗ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ‘തണ്ടര്‍വീല്‍സ് 3.0’ ക്യാംപെയ്ന്‍ അവതരിപ്പിച്ചു. ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയാണ് ക്യാംപെയ്നിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.
പ്രത്യേകമായി അടയാളപ്പെടുത്തിയ തംസ് അപ്പ് പായ്ക്കുകളിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് തണ്ടര്‍വീല്‍സ് പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാം. ഇതിലൂടെയുള്ള നറുക്കെടുപ്പില്‍ തണ്ടര്‍വീല്‍സ് ബൈക്ക് ഉള്‍പ്പെടെയുള്ള പ്രത്യേക ബൈക്കിംഗ് റിവാര്‍ഡുകള്‍ നേടാനുള്ള അവസരവും ലഭിക്കും. യുവാക്കളില്‍ ബൈക്കിംഗിനോടുള്ള താല്‍പര്യം വര്‍ധിപ്പിക്കുകയും രാജ്യത്തെ ബൈക്കിംഗ് കമ്മ്യൂണിറ്റിയെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപെയ്ന്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബൈക്കിംഗ് പ്രേമികള്‍ക്ക് സ്വന്തം റൈഡിംഗ് അനുഭവങ്ങളും സാഹസിക കഥകളും പങ്കുവെച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ബൈക്കിംഗ് കമ്മ്യൂണിറ്റികളിലൊന്ന് സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്

