വേനൽക്കാല ചൂട് തടയാൻ ഏഷ്യൻ പെയിന്റ്സ് ഡാംപ് പ്രൂഫ്

ഉൽപ്പന്നവുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യൻ സിനിമയിലെ ജനപ്രിയ റൗഡി ബേബി ഗാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ക്യാംപെയ്നും കമ്പനി ആരംഭിച്ചു.

കൊച്ചി : വേനൽക്കാലത്തെ അമിതമായ ചൂട് തടയാൻ ലക്ഷ്യമിട്ട് ഏഷ്യൻ പെയിന്റ്സ് പുതിയ ഉൽപ്പന്നമായ ഡാംപ് പ്രൂഫ് പുറത്തിറക്കി. ഡാംപ് പ്രൂഫിന്റെ ഇരട്ട പ്രകടന മികവ് കഠിനമായ ചോർച്ചകൾക്കെതിരെ ശക്തമായ സംരക്ഷണം നൽകുന്നതായി കമ്പനി അവകാശപ്പെടുന്നു. നവീനമായ ഈ ഉൽപ്പന്നം ഉപരിതല താപനില 10 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാൻ സഹായിക്കുന്നു. ഉൽപ്പന്നവുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യൻ സിനിമയിലെ ജനപ്രിയ റൗഡി ബേബി ഗാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ക്യാംപെയ്നും കമ്പനി ആരംഭിച്ചു.

രാജ്യത്തെ പല വീടുകളിലും, ആഘോഷങ്ങൾക്കും ദൈനംദിന പ്രവർത്തനങ്ങൾക്കും ടെറസുകൾ ഉപയോഗിക്കുന്നതായും എന്നാൽ ചോർച്ച, അല്ലെങ്കിൽ ചൂട് വർധിക്കുന്നത് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇത്തരം പ്രവർത്തങ്ങൾക്ക് തടസം നേരിടുന്നതായും കമ്പനി പറയുന്നു. ഇത് മനസ്സിലാക്കിയാണ് ഡാംപ് പ്രൂഫിന് രൂപം നൽകിയിരിക്കുന്നതെന്ന് ഏഷ്യൻ പെയിന്റ്സ് അറിയിച്ചു. ക്യാംപെയ്ൻ സിനിമ, സംഗീതം, ഗൃഹ സംരക്ഷണം എന്നിവയുടെ ലോകങ്ങളെ സാംസ്കാരികമായി പൊരുത്തപ്പെടുന്നതും താരതമ്യപ്പെടുത്താവുന്നതുമായ രീതിയിൽ ഒരുമിച്ച് കൊണ്ടുവരുന്നതായി ഏഷ്യൻ പെയിന്റ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അമിത് സിങ്കിൾ പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു