പുതുമ ആഗ്രഹിക്കുന്ന ഇന്ത്യയിലെ യുവതലമുറയെ ലക്ഷ്യം വെച്ചാണ് ഈ പാനീയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കൊച്ചി : പ്രമുഖ പാനീയ ബ്രാന്‍ഡായ സ്‌പ്രൈറ്റ് പുതിയ വകഭേദമായ ‘സ്‌പ്രൈറ്റ് ലെമണ്‍ മിന്റ്’ ഇന്ത്യയില്‍ അവതരിപ്പിച്ചു. വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ നാരങ്ങയുടെയും പുതിനയുടെയും (മിന്റ്) സവിശേഷമായ കൂട്ടുമായിട്ടാണ് പുതിയ പാനീയം വിപണിയിലെത്തിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ‘മിന്റ് ലഗ, തണ്ട് രഖ്’ എന്ന പേരില്‍ പുതിയ പരസ്യ പ്രചാരണത്തിനും കമ്പനി തുടക്കം കുറിച്ചു.പുതുമ ആഗ്രഹിക്കുന്ന ഇന്ത്യയിലെ യുവതലമുറയെ ലക്ഷ്യം വെച്ചാണ് ഈ പാനീയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്‌പ്രൈറ്റിന്റെ പാരമ്പര്യമായ ക്ലിയര്‍ ലെമണ്‍ ഡ്രിങ്കിനൊപ്പം പുതിനയുടെ സത്ത കൂടി ചേരുമ്പോള്‍ ഉണ്ടാകുന്ന ഇരട്ടി ഉന്മേഷമാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട വിപണികളില്‍ മാത്രമാണ് സ്‌പ്രൈറ്റ്് ലെമണ്‍ മിന്റ് ലഭ്യമാവുക.വേനല്‍ക്കാലത്ത് താല്‍ക്കാലികമായി മാത്രം ലഭ്യമാകുന്ന ഈ ലിമിറ്റഡ് എഡിഷന്‍ പാനീയം, ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

