ഓട്ടിസം ദിനം: ഉൾക്കൊള്ളുന്ന പഠനാന്തരീക്ഷത്തിന് ജെയിൻ യൂണിവേഴ്‌സിറ്റിയും പ്രയത്‌നയും

കൊച്ചി: ലോക ഓട്ടിസം ദിനാചരണത്തോടനുബന്ധിച്ച് “ബിയോണ്ട് ലേബൽസ്: ചേർത്തുപിടിക്കാം ഓട്ടിസത്തിലെ ന്യൂറോഡൈവേഴ്‌സിറ്റി” എന്ന വിഷയത്തിൽ ജെയിൻ (ഡീംഡ്-ടു-ബി യൂണിവേഴ്‌സിറ്റി) കൊച്ചിയും പ്രയത്‌ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്‌മെന്റും ചേർന്ന് പ്രത്യേക സെഷൻ സംഘടിപ്പിച്ചു.

പരിപാടിയിൽ ജെയിൻ സർവകലാശാലയിലെ ഫാക്കൽറ്റി അംഗങ്ങൾക്കും വിദ്യാർത്ഥികൾക്കും ഓട്ടിസമുള്ളവരെ ഉൾക്കൊള്ളാനും ന്യൂറോഡൈവേർജന്റ് പഠിതാക്കളെ പിന്തുണയ്ക്കുന്നതിനുള്ള രീതികളിൽ പ്രയത്‌നയിലെ വിദഗ്ധർ പരിശീലനം നൽകി.

എല്ലാവരെയും ഉൾക്കൊള്ളുന്ന അക്കാദമിക് അന്തരീക്ഷത്തിന് ആവശ്യമായ പ്രായോഗിക രീതികൾ അധ്യാപകരിൽ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് ജെയിൻ യൂണിവേഴ്‌സിറ്റി കൊച്ചി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു.

ജെയിൻ സർവകലാശാലയിലെ പ്രത്യേക മാർഗ്ഗനിർദ്ദേശം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് പ്രയത്‌ന പരിശീലനം നൽകുമെന്ന് പ്രയത്‌ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്‌മെന്റ് സ്ഥാപകൻ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി പറഞ്ഞു.

പരിപാടിയിൽ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, ഡോ. നേഹ മേനോൻ, അഷിത പോൾ, ദിവ്യ കൃഷ്ണ, ബിന്ദു മേനോൻ, ഡോ. ജീന മാധവൻ, ഡോ. റേച്ചൽ ജ്യോതി അലക്സ്, സൈക്കോളജി വിഭാഗം ഫാക്കൽറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു