ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഓരോ പൗരന്റെയും കടമയും അവകാശവുമാണ് വോട്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
കൊച്ചി: വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഇൻഫോപാർക്ക് ഫേസ് വൺ ക്യാമ്പസിൽ ഫ്ലാഷ് മോബും പ്രതിജ്ഞയും സംഘടിപ്പിച്ചു. സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഇൻഫോപാർക്കിലെ ജീവനക്കാരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസുമായി ചേർന്നായിരുന്നു പരിപാടി. ജില്ലാകളക്ടർ ജി. പ്രിയങ്ക ജീവനക്കാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ കളക്ടറും അസി. കളക്ടർ പാർവതി ഗോപകുമാറും ഐടി ജീവനക്കാരുമായി സംവദിച്ചു. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഓരോ പൗരന്റെയും കടമയും അവകാശവുമാണ് വോട്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു. തുടർന്ന് പ്രോഗ്രസീവ് ടെക്കീസ് സംഘടിപ്പിച്ച ഫ്ലാഷ് മോബ് അരങ്ങേറി. ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, എജിഎം (അഡ്മിനിസ്ട്രേഷൻ) സജിത്ത് എൻ.ജി എന്നിവർ പങ്കെടുത്തു.

