മഴൂവന്നൂരിന്റെ ഹൃദയം കീഴടക്കിയാരുന്നു ബാബു ദിവാകരന്റെ പര്യടനം നടന്നത്.
കുന്നത്തുനാട്: കുന്നത്ത് നാട്ടില്‍ മാറ്റത്തിന്റെ പുത്തന്‍ പ്രതീക്ഷയായ മാറിയിരിക്കുന്ന ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ ഇന്ന് മഴുവന്നൂര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്ന വോട്ടു തേടിയെത്തിയത്. മഴൂവന്നൂരിന്റെ ഹൃദയം കീഴടക്കിയാരുന്നു ബാബു ദിവാകരന്റെ പര്യടനം നടന്നത്. ഒരോ കേന്ദ്രങ്ങത്തിലും സ്ഥാനാര്‍ത്ഥിയെത്തുന്നതും കാത്ത് നിന്ന പ്രവര്‍ത്തകരും പ്രദേശവാസികളും ഷാളണിയിച്ചും പൂക്കള്‍ നല്‍കിയും തിരഞ്ഞെടുപ്പ് ചിഹ്നമായ ചക്ക നല്‍കിയും ഊഷ്മളമായ സ്വീകരണമാണ് ബാബു ദിവാകരന് നല്‍കിയത്.

മഴുവന്നൂര്‍ വിട്ടൂരില്‍ നിന്നാരംഭിച്ച പര്യടനം കാവുംപടി, മംഗലത്തുനട, വലമ്പൂര്‍, അമ്പലപ്പടി, പുളിയാമ്പിള്ളി, നെടുമല, കാരമൂട് തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ പര്യടനം മഴുവന്നൂര്‍ പഞ്ചായത്ത് ജംഗ്ഷനില്‍ അവസാനിച്ചു. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വാഴക്കുളം പഞ്ചായത്ത് 21-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് സജികുമാറിനെ സ്ഥാനാര്‍ത്ഥി പര്യടനത്തിന് ഇടയില്‍ ബാബു ദിവാകരന്‍ വീട്ടിലെത്തി സന്ദര്‍ശിച്ചു.

ട്വന്റി 20 കുന്നത്തുനാട് മണ്ഡലം വൈസ് പ്രസിഡന്റ് കൊച്ചുമോള്‍ മാത്യു, സെക്രട്ടറി ജിന്റോ ജോര്‍ജ്, എക്സിക്യൂട്ടീവ് അംഗം ഡോ. ജോര്‍ജ് പോള്‍, ബ്ലോക്ക് മെമ്പര്‍മാരായ ബിന്‍സി ബൈജു, ബബിത എല്‍ദോ, വാര്‍ഡ് മെമ്പര്‍മാരായ രാജി കെ ആര്‍, സജിത എല്‍ദോ, രമ്യ ഗോകുല്‍, മെറിന്‍ പൗലോസ്, ഷൈനി റെജി, കെ സി ജയചന്ദ്രന്‍ മുന്‍ വാര്‍ഡ് മെമ്പര്‍മാരായ ജില്ലി രാജു, എല്‍ദോ പി കെ, വാര്‍ഡ് പ്രസിഡന്റ് വിജയകുമാരി, എന്‍.ഡി.എ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി.എന്‍ വിജയന്‍, മണ്ഡലം പ്രസിഡന്റ് അഭിലാഷ് കെ എസ്, മണ്ഡലം ജനറല്‍ സെക്രട്ടറി അനു, ജില്ലാ വൈസ് പ്രസിഡന്റ് മനോജ് മനക്കേക്കര, എന്‍ഡിഎ മഴുവന്നൂര്‍ 39-ാം ബൂത്ത് കാണ്‍വീനര്‍ അജേഷ് കുമാര്‍, ചെയര്‍മാന്‍ അജി, കര്‍ഷക മോര്‍ച്ച എറണാകുളം ഈസ്റ്റ് സെക്രട്ടറി അജേഷ് ഐരാപുരം, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ജയരാജ്, മണ്ഡലം ജനറല്‍ സെക്രട്ടറി സുമേഷ് സോമന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കെ ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പം പര്യടനത്തില്‍ പങ്കെടുത്തു.

