ബെന്നി ജോസഫ് എച്ച്എൽഎൽ ഡയറക്ടർ 

നിലവിൽ 24 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 300-ലധികം ഫാർമസി ഔട്ട്‌ലെറ്റുകൾ എച്ച്എൽഎൽ പ്രവർത്തിപ്പിക്കുന്നു.

കൊച്ചി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന്റെ ഡയറക്ടറായി (ടെക്നിക്കൽ & ഓപ്പറേഷൻസ്) ബെന്നി ജോസഫ് ചുമതലയേറ്റു.എച്ച്എൽഎൽ ഇൻഫ്രാടെക് സർവീസസിന്റെ (HITES) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും, വൈസ് പ്രസിഡന്റ് (GAPL), വൈസ് പ്രസിഡന്റ് ആൻഡ് ഗ്രൂപ്പ് ഹെഡ് (ഫാർമ) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പേരൂർക്കട, ആക്കുളം യൂണിറ്റുകളിലെ വിവിധ നിർമ്മാണ വിഭാഗങ്ങളുടെ കൺട്രോളിങ് ഓഫീസറായും സേവനം അനുഷ്ഠിച്ചു.ബ്ലഡ് ബാഗുകൾ, കോപ്പർ-ടി, ഗർഭനിരോധന ഉറകൾ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണ ചുമതലകൾക്ക് നേതൃത്വം നൽകിയിട്ടുള്ള അദ്ദേഹം, കമ്പനിയുടെ പ്രവർത്തന സംവിധാനങ്ങളെ അന്താരാഷ്ട്ര ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.2015-ൽ റീട്ടെയ്ൽ ബിസിനസ് ഡിവിഷന്റെ നേതൃത്വം ഏറ്റെടുത്ത അദ്ദേഹത്തിന്റെ കീഴിൽ 2016-ൽ 75 കോടി രൂപയായിരുന്ന വിറ്റുവരവ് 2026-ൽ 2,600 കോടി രൂപയായി വർദ്ധിച്ചു. നിലവിൽ 24 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 300-ലധികം ഫാർമസി ഔട്ട്‌ലെറ്റുകൾ എച്ച്എൽഎൽ പ്രവർത്തിപ്പിക്കുന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു