ജനഹൃദയങ്ങൾ കീഴടക്കി ഡോ. വർഗീസ് ജോര്‍ജ്ജ്.
കൊടുങ്ങല്ലൂര്‍: റോഡ് ഷോയുടെ സമാപനത്തിനു ശേഷം റോഡ് വൃത്തിയാക്കി മാതൃകയായി കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ്. കൊടുങ്ങല്ലൂരിനെ ഇളക്കിമറിച്ച് കേന്ദ്രമന്ത്രി ഭൂപതി ശ്രീനിവാസ വര്‍മ്മയ്‌ക്കൊപ്പം അഞ്ഞൂറിലധികം ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയുമൊക്കെ അകമ്പടിയോടെ ഡോ.വര്‍ഗ്ഗീസ് ജോര്‍ജ്ജിന്റെ റോഡ് ഷോ കൂഴൂര്‍ പഞ്ചായത്തിലെ കൊച്ചു കടവില്‍ നിന്നുമാണ് ആരംഭിച്ചത്. വൈകുന്നേരം അന്നനട ജംഗഷനിലായിരുന്നു റോഡ് ഷോയുടെ സമാപനം. സമാപനത്തില്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിയ ആഘോഷമായിരുന്നു സംഘടിപ്പിച്ചത്. ആഘോഷത്തിന് ശേഷം റോഡില്‍ നിരന്നുകിടന്ന പേപ്പര്‍ കഷണങ്ങളും മറ്റും സ്ഥാര്‍ത്ഥി ഡോ.വര്‍ഗ്ഗീസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ അടിച്ചു വൃത്തിയാക്കിയതിനു ശേഷമാണ് മടങ്ങിയത്.


