തേക്കടിയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 33 വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടിയ നാച്ചുറലിസ്റ്റുകളുടെ നേതൃത്വത്തില്‍ നേച്ചര്‍ വാക്കില്‍ പങ്കെടുത്തു
കൊച്ചി: ലോക ഭൗമദിനത്തോടനുബന്ധിച്ച് പെരിയാര്‍ ടൈഗര്‍ റിസര്‍വും, കേരള വനം വന്യജീവി വകുപ്പും, മുത്തൂറ്റ് ഗ്രൂപ്പിന്റെ ഭാഗമായ സന്താരി റിസോര്‍ട്ട്‌സും സംയുക്തമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. തേക്കടിയിലെ കാര്‍ഡമം കൗണ്ടി ബൈ സന്താരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വര്‍ക്ക്‌ഷോപ്പ് പെരിയാര്‍ ടൈഗര്‍ റിസര്‍വ് അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ ലക്ഷ്മി ആര്‍. ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനം, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കല്‍, സുസ്ഥിര ജീവിതശൈലി എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും പ്രായോഗിക പരിശീലനങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. തേക്കടിയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 33 വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടിയ നാച്ചുറലിസ്റ്റുകളുടെ നേതൃത്വത്തില്‍ നേച്ചര്‍ വാക്കില്‍ പങ്കെടുത്തു. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് രമേഷ് ബാബു നയിച്ച ബോധവല്‍ക്കരണ ക്ലാസും ക്യാമ്പിന്റെ ഭാഗമായി നടന്നു. പെരിയാറിലെ ജൈവവൈവിധ്യത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ നേരിട്ട് മനസ്സിലാക്കി. റിസോര്‍ട്ടില്‍ നടപ്പിലാക്കുന്ന സുസ്ഥിര പരിസ്ഥിതി മാതൃകകളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. തേക്കടിയിലെ കാര്‍ഡമം കൗണ്ടി ബൈ സന്താരിക്കു പുറമെ ആലപ്പുഴയിലെ സന്താരി പേള്‍ ബീച്ച് റിസോര്‍ട്ട്, സന്താരി റിവര്‍സ്‌കേപ്‌സ്, കോസ്റ്റാറിക്കയിലെ സന്താരി റിസോര്‍ട്ട് ആന്‍ഡ് സ്പാ തുടങ്ങി ലോകമെമ്പാടുമുള്ള സന്താരിയുടെ എല്ലാ റിസോര്‍ട്ടുകളിലും ‘എര്‍ത്ത് അവര്‍’ ആചരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സന്ദര്‍ശകരെ ഉള്‍പ്പെടുത്തി വൃക്ഷത്തൈകള്‍ നട്ടു

