അസ്യൂസ് എക്‌സ്‌പേര്‍ട്ട്ബുക്ക് അള്‍ട്ര പുറത്തിറക്കി

അസ്യൂസിലെ ‘അവിശ്വസനീയ യാത്രക്കായുള്ള അന്വേഷണം’ ഡിസൈന്‍ തിങ്കിംഗിനോടുള്ള ആഴമായ പ്രതിബദ്ധതയില്‍ വേരൂന്നിയതാണെന്ന്  അസ്യൂസ് ഗ്ലോബല്‍ സഹ സിഇഒ സാംസണ്‍ ഹു പറഞ്ഞു.

കൊച്ചി: ആഗോള ടെക് കമ്പനിയായ അസ്യൂസ് എഐ അധിഷ്ഠിത ഫ് ളാഗ്ഷിപ്പായ അസ്യൂസ് എക്‌സ്‌പേര്‍ട്ട്ബുക്ക് അള്‍ട്ര പുറത്തിറക്കി. അള്‍ട്ര ലൈറ്റ് ഡിസൈന്‍, എലൈറ്റ് കട്ടിംഗ്  എഡ്ജ് എഐ  പവേര്‍ഡ് പെര്‍ഫോമന്‍സ്, വിവിഡ് ഡിസ്‌പ്ലേ, ഇമ്മേഴ്‌സീവ് ഓഡിയോ, ഓള്‍ ഡേ ബാറ്ററി, അള്‍ട്ടിമേറ്റ് ടൈപ്പിംഗ് അനുഭവം, സെഗ്‌മെന്റ് ലീഡിംഗ് മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി, എന്റര്‍ പ്രൈസ്‌ഗ്രേഡ് സെക്യൂരിറ്റി, സൂപ്പര്‍ പ്രീമിയം എന്റര്‍ പ്രൈസ് ഗ്രേഡ് സര്‍വീസ് സപ്പോര്‍ട്ട്, സീംലെസ് എക്‌സ്പാന്‍ഡബിലിറ്റി എന്നീ സവിശേഷതകളോട് കൂടിയുള്ള കോപൈലറ്റ് പ്ലസ് പിസിയാണ് അസ്യൂസ് എക്‌സ്‌പേര്‍ട്ട്ബുക്ക് അള്‍ട്ര. ഉല്‍പ്പന്നം പുറത്തിറക്കിയതിന്റെ ഭാഗമായി ഈ മാസം 29 വരെയുള്ള പ്രീഓര്‍ഡറിനൊപ്പം അസ്യൂസിന്റെ എക്‌സ്‌പേര്‍ട്ട്ബുക്ക് അള്‍ട്ര ഉപഭോക്താക്കള്‍ക്ക് അധിക പരിമിതകാല ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. 5 വര്‍ഷ ഓണ്‍സൈറ്റ് വാറന്റി, 5 വര്‍ഷ ബാറ്ററി വാറന്റി, 12,190 രൂപ വിലമതിക്കുന്ന 5 വര്‍ഷ ഇന്‍ഷൂറന്‍സ് പരിരക്ഷ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. നികുതികള്‍ ഉള്‍പ്പെടെ 94,990 രൂപ മുതല്‍ എക്‌സ്‌പേര്‍ട്ട്ബുക്ക് അള്‍ട്ര ലഭ്യമാണ്. ഫ് ളിപ്കാര്‍ട്ടില്‍ അസ്യൂസ് എക്‌സ്‌പേര്‍ട്ട്ബുക്ക് അള്‍ട്രയുടെ പ്രീഓര്‍ഡറുകള്‍ ആരംഭിച്ചിട്ടുണ്ട്. അസ്യൂസിലെ ‘അവിശ്വസനീയ യാത്രക്കായുള്ള അന്വേഷണം’ ഡിസൈന്‍ തിങ്കിംഗിനോടുള്ള ആഴമായ പ്രതിബദ്ധതയില്‍ വേരൂന്നിയതാണെന്ന്  അസ്യൂസ് ഗ്ലോബല്‍ സഹ സിഇഒ സാംസണ്‍ ഹു പറഞ്ഞു. ഇന്റല്‍ കോര്‍ അള്‍ട്ര സീരീസ് 3 പ്രോസസ്സറുകള്‍ നല്‍കുന്ന അസ്യൂസ് എക്‌സ്‌പേര്‍ട്ട്ബുക്ക്, യഥാര്‍ത്ഥ ബിസിനസ് ആവശ്യങ്ങള്‍ നിറവേറ്റുന്നതായി എഞ്ചിനീയറിംഗ് രൂപകല്‍പ്പന ചെയ്തതാണെന്ന് ഇന്റല്‍ ഇന്ത്യ ഗ്ലോബല്‍ അക്കൗണ്ട്‌സ് സീനിയര്‍ ഡയറക്ടര്‍ പി.പി. സുനില്‍ ആചാര്യ പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു